മുണ്ടക്കയം: നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ മറിഞ്ഞ്  ഒരു കുടുംബത്തിലെ നാലുപേർ ക്ക് പരിക്ക്.വേലനിലം, തെങ്ങണ പറമ്പിൽ ജോയി (39), ഭാര്യ അനു (36), മക്കളായ അലീന (14), അലീഷ (7) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച  ഉച്ചക്ക് ഒരു മണിയോടെ മുണ്ടക്കയം -പറത്താനം റോഡിൽ കൂട്ടിക്കൽ ജം ഗ്ഷനിലാണ് അപകടം നടന്നത്.പറത്താനം റോഡിലേക്കു കയറിയ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു കൂട്ടിക്കൽ റോഡിൽ പതിക്കുകയായിരുന്നു. പരിക്കേറ്റവരെ മുപ്പത്തിയഞ്ചാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.