പുഞ്ചവയൽ കൊച്ചുപുരയ്ക്കൽ ജോമോന്റെ 5 വയസുള്ള മകൾ എസ്റ്ററാണ് മരിച്ചത്. നിയന്ത്രണം വിട്ട ജീപ്പ് റോഡിന് സമീപത്തെ തെങ്ങിലിടിച്ചാണ് അപകടമുണ്ടായത്. ഞായ റാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ മുണ്ടക്കയം പുഞ്ചവയലിലാണ് അപകടം നടന്നത്.പുഞ്ചവയൽ സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ വേദപടനത്തിന് പോയ ശേഷം തിരി കെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുന്നോലി, അഞ്ഞൂറ്റി നാലു കോളനി പ്രദേശത്തെ എട്ടു കുട്ടികളായിരുന്നു ജീപ്പിലുണ്ടായിരുന്നത്.

ഗുരുതരമായി പരിക്കേറ്റ മൂന്ന് കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്ക് മാറ്റി.പരിക്കേറ്റ മറ്റ് വിദ്യർത്ഥികളെ മുണ്ടക്കയം മുപ്പത്തിയഞ്ചിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം ചതുപ്പ് തടത്തിലെ ജോസുകുട്ടിയുടെ ജീപ്പാണ് അപകടത്തിൽ പെട്ടത്.