കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള​ത്തി​ന്‍റെ പൊ​തു​സ​മൂ​ഹ​ത്തി​ന് വി​ജ്ഞാ​ദീ​പ​ങ്ങ​ളാ​യ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​വും ബാ​ധ്യ​ത​യും പൊ​തു​സ​മൂ​ഹം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ. കാ​ഞ്ഞി​ര​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ​ജി​ല്ല സം​ഘ​ടി​പ്പി​ച്ച മാ​റു​ന്ന ലോ​ക​വും പൊ​തു​വി​ദ്യാ​ഭ്യാ​സ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ളം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ആ​ർ​ജി​ച്ച മി​ക​വു​ക​ളെ നി​ല​നി​ർ​ത്താ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കാ​ഞ്ഞി​ര​പ്പ​ ള്ളി ഡി​ഇ​ഒ ഡോ. ​എ.​കെ. അ​പ്പു​ക്കു​ട്ട​ൻ മോ​ഡ​റേ​റ്റ​റാ​യ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ലാ ന​സീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, പെ​ണ്ണ​മ്മ തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റോ​സ​മ്മ വെ​ട്ടി​ത്താ​നം, ബീ​നാ ജോ​ബി അ​ധ്യാ​പ​ക​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ പി.​ജെ. ആ​ന്‍റ​ണി, രാ​ജേ​ഷ് ആ​ർ, നാ​സ​ർ മു​ണ്ട​ക്ക​യം, രാ​ജു തോ​മ​സ് പ്രി​ൻ​സി​പ്പ​ൽ സാ​ബു​ക്കു​ട്ടി മാ​ത്യു, സി​ബി​ച്ച​ൻ ജേ​ക്ക​ബ്, ഇ​മ്മാ​നു​വ​ൽ. ടി. ​ആ​ന്‍റ​ണി, സ​തീ​ഷ്കു​മാ​ർ ജി., ​ശോ​ഭ ആ​ന്‍റോ, പി.​കെ. സ​ര​സ​മ്മ, റ​സീ​ന ബീ​ഗം എം, ​ജെ​യിം​സ് പി.​എ. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.