പാമ്പാടി : ക്രോസ്സ് റോഡ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥി ബിന്റോ ഈപ്പന്റെ മരണ ത്തിൽ പ്രതിഷേധിച്ച്‌ ജനപക്ഷം മാർച്ചും ധർണ്ണയും നടത്തി.പാമ്പാടി ബസ്സ്റ്റാൻഡ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച്‌ നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ ക്രോസ്സ് റോഡ് പബ്ലിക് സ്കൂൾ കവാടത്തിൽ പോലീസ് ബാരിക്കേഡ് തീർത്തു തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ സമരം ജനപക്ഷം ജില്ലാ പ്രസിഡന്റ് ആന്റണി മാർട്ടിൻ ഉത്ഘാട നം ചെയ്തു.

ബിന്റോയുടെ മരണത്തിന് ഉത്തരവാദികളായ സ്കൂൾ മാനേജ്‌മെന്റിനെതിരെ കൊല ക്കുറ്റത്തിന് കേസ് എടുത്തുകൊണ്ട് ഇത്തരത്തിലുള്ള ദാരുണമായ സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ  ജില്ലാതലങ്ങളിൽ ജില്ലാ കലക്‌ടർ അദ്ധ്യക്ഷനായി മോണിറ്ററി സെല്ലുകൾക്ക് രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തിയ ധർണ്ണ സമരത്തിൽ യുവജ നപക്ഷം സംസ്ഥാന നേതാക്കളായ പ്രവീൺ ഉള്ളാട്ട്, മാത്യു ജോർജ്,പ്രവീൺ രാമചന്ദ്രൻ, റെനീഷ് ചൂണ്ടച്ചേരി,ലിജോ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.രാജേഷ് പാണംകുന്നേൽ,അരുൺ കണിയാംപറമ്പിൽ,ബിജു പ്ലാക്കൽ,അജിത്ത്‌ മാത്യു, അശ്വതി കുമാർ, ബാവൻ കുര്യാക്കോസ്,ജയ്സൺ പുതുവയൽ,ജോഷിസ് ഡൊമിനിക്, ഷെഫീക്ക് രാജ, ഹരി കുമാർ തുടങ്ങിയവർ സമരപരിപാടികൾക്ക് നേതൃത്വം നൽകി.