പത്തനംതിട്ട ഉൾപ്പെടെ ലോകസഭാ തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലും മത്സരിക്കും എന്ന മുൻനിലപാടിൽ നിന്നും പിസി ജോർജ് മലക്കംമറിഞ്ഞു. മത്സരിക്കാനില്ലെന്നും വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കാനും അവഹേളിക്കാ നും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കുമെന്നുമാണ് ജോർജിന്‍റെ പ്രഖ്യാപനം.  പത്തനംത്തിട്ടയിൽ ഒന്നരലക്ഷത്തില്‍  അധികം വോട്ട് നേടി ജയിക്കുമെന്നായിരുന്നു ജോ ർജിന്‍റെ പൊങ്ങച്ചം പറച്ചിൽ.

യുഡിഎഫ് വിട്ടുപോയ പിസി ജോർജ് എൽഡിഎഫിൽ ഘടക കക്ഷിയാകുമെന്നുള്ള സൂ ചനകൾ എൽഡിഎഫ് തള്ളിക്കളഞ്ഞതോടെ ബിജെപി യുമായി സഹകരിക്കുന്ന നിലപാ ടുകൾ ജനപക്ഷം പാർട്ടിയിൽ പ്രകടമായിരുന്നു. ബിജെപി അത്‌ സ്വാഗതം ചെയ്‌തെങ്കി ലും ബിജെപി സഖ്യം ആകുന്നതിനോട് ജനപക്ഷം പാർട്ടിയിൽ തന്നെ വിയോജിപ്പ് രൂക്ഷ മാകുകയായിരുന്നു. ഇതോടെ ദില്ലിയിൽ കോൺഗ്രസ്‌ നേതൃത്വവുമായും സോണിയാ ഗാ ന്ധിയുമായും കൂടിക്കാഴ്ചക്ക് ശ്രമിച്ച പി സി ജോർജ് യുഡിഎഫി ലേക്ക് നീങ്ങാൻ ലക്ഷ്യ മിട്ടതും വിജയം കണ്ടില്ല. മുന്നണി രാഷ്ട്രീയം നിറഞ്ഞ കേരളത്തിൽ ഒരു മുന്നണിയിലുമി ല്ലാതെ ഒടുവിൽ ഒറ്റക്ക് ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ശക്തി തെളിയിക്കുമെന്ന പ്രഖ്യാപനവും ഇതോടെ അസ്തമിച്ചിരിക്കുകയാണ്.

മുന്നണികളുടെ മുന്നിൽ വിലപേശാനായിരുന്നു ജോർജിന്റെ നീക്കമെന്ന് ആക്ഷേപം ഉയ ർന്നിരുന്നു.ഇത് ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രഖ്യാപനം.ജോർജ് ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. യുഡിഎഫിൽ കയറിക്കൂടാൻ നടത്തിയ ശ്രമങ്ങൾ വിജയം കാ ണാതായതോടെയാണ് ജോർജ് കോൺഗ്രസ് സ്ഥാനാർഥികളെയും ആന്‍റോയെയും കുറ്റപ്പെ ടുത്തി രംഗത്തുവന്നത്. ആന്‍റോയെ തറപറ്റിക്കുമെന്ന് പറഞ്ഞ് പിസി ജോർജ് ബിജെപി ലക്ഷ്യം വെച്ചുകൊണ്ടാണ് കളിക്കുന്നത്. വോട്ട് ഇടതുപക്ഷത്തിന് ഇല്ലെന്നു പറഞ്ഞ് വെ ച്ച് ജോർജ് കണ്ണ് വെക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും ആണ്. ബിജെപിയില്‍ കയറിക്കൂടാൻ നടത്തിയ ശ്രമങ്ങൾ ഈരാറ്റുപേട്ടയിലെ വോട്ടർമാർ എതിർത്തപ്പോഴാണ് ജോർജ് കളം മാറിയത്.

യു.ഡി.എഫ് മുന്നണി പ്രവേശനം എതിർത്തതോടെയാണ് മത്സര ഭീഷണിയുമായി ജോർ ജ് രംഗത്ത് വന്നത്. മത്സരിച്ചാൽ കോൺഗ്രസിൻറെ വോട്ടുകൾ താൻ പിടിച്ചെടുക്കുമെന്ന് ഭയന്ന് കോൺഗ്രസുകാർ ഒത്തുതീർപ്പിന് വഴിയൊരുക്കുമെന്നാണ് അഭ്യൂഹം. തെരഞ്ഞെ ടുപ്പിന് ശേഷം യുഡിഎഫ് ഘടക കക്ഷിയാക്കുമെന്ന രഹസ്യ ധാരണയാണെന്ന് സൂചനക ളുണ്ട്