കാഞ്ഞിരപ്പള്ളി:ജനദ്രോഹപരമായ നിയമങ്ങൾ കാലഘട്ടത്തിനനുസരിച്ച് തിരുത്താൻ ഭര ണകൂടങ്ങൾ തയ്യാറാകണമെന്ന് യുവജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി ഷോൺ ജോ ർജ്ജ്.തിരിച്ചടവ് മുടങ്ങിയ വായ്പകൾ പിരിച്ചെടുക്കുന്നതിന്റെ മറവിൽ സാധാരണ ക്കാരുടെ സ്വത്തുക്കൾ അന്യായമായി പിടിച്ചെടുക്കുന്ന സിബിൽ-സർഫാ സി  കരിനിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി എസ്.ബി.ഐ  ശാഖയുടെ മുൻപിൽ നടത്തിയ ധർണ്ണാ സമരം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കിംഗ് മേഖലയെ വായ്പാ തട്ടിപ്പിൽ നിന്നും സംരക്ഷിക്കാൻ സൃഷ്ട്ടിച്ച സിബിൽ – സർഫാസി നിയമം ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്.ഭീമൻ കോർ പറേറ്റ് മേധാവികൾ ലക്ഷക്കണക്കിന് കോടി രൂപയുടെ വായ്പകൾ തട്ടിയെടുത്ത് രാജ്യം വിട്ട് സുഖജീവിതം നയിക്കുമ്പോൾ നോക്കുകുത്തിയാകുന്ന ഈ നിയമം സാധാരണക്കാ രായ വിദ്യാഭ്യാസ, കാർഷിക, സ്വയം സംരഭ, ഭവന വായ്‌പ്പക്കാർക്ക് കൊലക്കയർ തീർ ക്കുകയാണ്.മോദി സർക്കാർ അധികാരമേറ്റിട്ട് വൻകിട കോർപറേറ്റുകളുടെ ലക്ഷക്കണ ക്കിന് കോടി രൂപ എഴുതിത്തള്ളിയപ്പോൾ സാധാരണക്കാരായ ചെറുകിട വായ്പ്പക്കാ രെ ഈ നിയമത്തിന്റെ മറവിൽ കൊള്ളയും ഗുണ്ടായിസവുമായി ദ്രോഹിക്കുകയാണ്. ഇത്തരം സംഭവവികാസങ്ങളിൽ പൊറുതിമുട്ടിയ സാധാരണക്കാരായ വായ്പക്കക്കാ ർക്ക് സൌര്യ ജീവിതത്തിന് സംരക്ഷണം നല്കണമെന്നും സംസ്ഥാന സർക്കാർ അടിയ ന്തിരമായി ഇടപെടണമെന്നും  ആവശ്യപ്പെട്ട്  പിസി ജോർജ്ജ് എം.എൽ.എ നിയമസ ഭയിൽ അവതരിപ്പിച്ച പ്രമേയം പാസ്സാക്കിയെങ്കിലും കേന്ദ്രസർക്കാരിനെ ബോധ്യപ്പെ ടുത്താൻ സർക്കാരിനായിട്ടില്ലെന്നും ഷോൺ ജോർജ്ജ് ആരോപിച്ചു.

ജനപക്ഷം സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ധർണ്ണ സമരത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നടത്തിയ ധർണ്ണ സമരത്തിൽ നിയോജകമണ്ഡലം പ്ര സിഡന്റ് ജോഷി കപ്പിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു യുവജനപക്ഷം ജില്ലാ പ്രസിഡന്റ് റിജോ വാളാന്തറ,യുവജനപക്ഷം നിയോജകമണ്ഡലം പ്രസിഡന്റ് റെനീഷ് ചൂണ്ടച്ചേരി, ടോണി മണിമല, പ്രവീൺ രാമചന്ദ്രൻ, ബിനോയ്‌ മാർട്ടിൻ, ദിലീപ് കൊണ്ടൂപ്പറമ്പിൽ, അഖിൽ പി എം, ഷെഫീഖ് രാജ, ഇർഫാൻ ഹുസൈൻ,ജോഷി പ്ലാത്തോട്ടത്തിൽ,സിജു സി ജോയ്,ഹരി കുമാർ,ജോഷിസ് ഡൊമിനിക്,ബാവൻ കുര്യാക്കോസ്, രാജേഷ് സ്കറിയ,സാലി പാലമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.