സക്കീറിന് പിന്നാലെ പാർട്ടിയിലെ അസംതൃപ്തരെ ഒന്നാകെ ലക്ഷ്യമിട്ട് പി സി ജോർ ജ്.സക്കീറിന്റെ സ്ഥാനം തെറിക്കാൻ കാരണം കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിന്റെ വാർത്തയും മകന്റെ ഡി.വൈ എഫ് ഐ പ്രവേശനവും.
കാഞ്ഞിരപ്പള്ളി:ജനപക്ഷം പാർട്ടിയുടെ സംസ്ഥാന വൈസ് ചെയർമാൻ മുഹമ്മദ് സക്കീ റിനെ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനും പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെ യ്തതിന് പിന്നാലെ പാർട്ടിയിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് പി.സി ജോർജ് എംഎൽ എ. സെക്ര ട്ടറിയേറ്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേ ഴ്സ് വാർത്ത പുറത്ത് വിട്ടതും,മകന്റെ ഡിവൈഎഫ്ഐ പ്രവേശനവുമാണ് സക്കീറി ന്റെ പുറത്താക്കലിന് പിന്നിൽ. മുഹമ്മദ് സക്കീറാണോ പാർട്ടി സംസ്ഥാന സെക്രട്ടറിയേ റ്റിലെ ചർച്ചകളുടെ വിശദാംശങ്ങൾ പുറത്ത് വിട്ടതെന്ന് ജോർജ് സംശയിക്കുന്നു.ഇതിന് പുറമെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തി ൽ സജീവമായി പങ്കെടുത്ത സക്കീറിന്റെ മകൻ ഡിവൈഎഫ് ഐ യുടെ മെമ്പർഷിപ്പ് എടുത്തതും പി.സി യെ ചൊടിപ്പിച്ചു.
ഇതാണ് സക്കീറിനെതിരെ പെട്ടന്ന് നടപടിയെടുക്കാൻ ജോർജിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. എന്നാൽ പാർട്ടി സംഘടന വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് സക്കീറിനെ തിരെയുള്ള നടപടി എന്നാണ് ഔദ്യോഗിക ഭാഷ്യം.ബി ജെ പി സഹകരണത്തിന് എതിര് നിൽക്കുന്നവരെ ഒന്നാകെ വരുതിയിൽ കൊണ്ടുവരിക എന്നതാണ്  മുഹമ്മദ് സക്കീറിനെ പുറത്താക്കലൂടെ പി സി ലക്ഷ്യമിടുന്നത്.തന്റെ ലക്ഷ്യത്തിന് എതിര് നിൽക്കുന്നവർ പാ ർട്ടിയിൽ ഉണ്ടാകില്ല എന്ന സൂചന കൂടി നൽകുകയാണ് അച്ചടക്ക നടപടിയിലൂടെ ജോർ ജ്.
സംസ്ഥാന സെക്രട്ടറിയേറ്റിൽ ബിജെപി സഹകരണത്തിനെതിരായി  നിലപാടെടുത്ത പല ജില്ല സംസ്ഥാന നേതാക്കളും ഇദ്ദേഹത്തിന്റെ കണ്ണിലെ കരടായിക്കഴിഞ്ഞു. ഈ പ്രശ്നത്തിന്റെ പേരിൽ വരും ദിവസങ്ങളിൽ  പലരുടെയും സ്ഥാനം തെറിച്ചാലും, രാജി ഉണ്ടായാലും അത്ഭുതപെടേണ്ടതില്ല. എന്തായാലും പി.സി ജോർജിന്റെ ബിജെപി സഹകരണം ജനപക്ഷം പാർട്ടിയിൽ കലാപത്തിന് വഴിമരുന്നിട്ടു കഴിഞ്ഞു.