ജനകീയ രക്തദാന സേന (PBDA) യുടെ നാലാമത് വാർഷികം കോഴിക്കോട് വ്യാപാര ഭവനിൽ ജൂൺ പതിമൂന്നിന് നടക്കുന്നതിനു മുന്നോടിയായുള്ള സപ്ലിമെന്റിന്റെ കോ ട്ടയം ജില്ലാതല പ്രകാശന കർമ്മം നടന്നു. ജനകീയ രക്തദാന സേന സെൻട്രൽ കമ്മിറ്റി കൺവീനർ നജീബ് കാഞ്ഞിരപ്പള്ളിയുടെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലിൽ നടന്ന യോഗത്തിൽ സിഎംഐ കോട്ടയം സെൻ്റ്  ജോ സഫ് പ്രൊവിൻസ് വികാർ പ്രൊവിഷ്യലും, മേരീക്വീൻസ് ഹോസ്പിറ്റൽ ഡയറക്ടർ കം ചെയർമാനുമായ ഫാ. സന്തോഷ് മാത്തൻ കുന്നേൽ സിഎംഐക്കു നൽകി പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
മേരീക്വീൻസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ജോസഫ് കുറിച്യപറമ്പിൽ  സി .എം.ഐ,  ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ബെന്നി തോമസ്, ഹോസ്പിറ്റൽ ഹ്യൂമൻ റിസോഴ്സ് & റിലേഷൻസ് മാനേജർ അജോ വാന്തിയിൽ, ഹോസ്പിറ്റൽ പി.ർ. ഒ ഷൈൻ മാത്യു, ഹോസ്പിറ്റൽ ലാബ് ഇൻ ചാർജ് ഷിബി കുര്യാക്കോസ്, ഹോപ്സിറ്റൽ ഒ. പി കോർ ഡിനേറ്റർ റോസ് തോമസ്.ജനകീയ രക്തദാന സേന ആന്ധ്ര തെലങ്കാന ചീഫ് കോഡി നേറ്റർ സന്തോഷ് വയല എന്നിവർ സന്നിഹിതരായിരുന്നു.