കാഞ്ഞിരപ്പള്ളി: ജനാധിപത്യ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം സമ്മേളനം 9ന് വൈകിട്ട് 4ന് വ്യാപാര ഭവനില്‍ നടത്തും.  കേരള കോണ്‍ഗ്രസ് (എം) ല്‍ നിന്നും രാജി വെച്ച യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന സാവിയോ പാമ്പൂരിക്ക് അം ഗത്വം നല്‍കും.സമൂഹമാധ്യമങ്ങളില്‍  പാര്‍ട്ടി നേതാക്കളെയും ഭാര്യമാരെയും പുക ഴ്ത്തി പാടുന്നവര്‍ക്കേ കേരള കോണ്‍ഗ്രസ്(എം)ല്‍ സ്ഥാനമുള്ളുവെന്ന് രാജിവച്ച യൂത്ത് ഫ്രണ്ട് (എം) ജില്ലാ വൈസ് പ്രസിഡന്റ് സാവിയോ പാമ്പൂരി ആരോപിച്ചു.

സംസ്ഥാന ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജുകുട്ടി വളയം അധ്യക്ഷത വഹിക്കും. വര്‍ക്കിങ്ങ് ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തും.സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ പ്രതിപാദിച്ച് പി.സി. ജോസഫ് പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗ ങ്ങളായ ജോസ് കൊച്ചുപുര, ജോയിക്കുട്ടി തോക്കനാട്ട്, ടോമി ഡോമിനിക് എന്നിവര്‍ ചര്‍ ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

സമ്മേളനത്തില്‍ നിയോജക മണ്ഡലത്തിലെ 9 പഞ്ചായത്ത് കമ്മിറ്റികളില്‍ നിന്നുള്ള ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ജനാധ്യപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തോമസ് കുന്നപ്പള്ളി, നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജുകുട്ടി വളയം, മണ്ഡലം പ്രസിഡന്റ് സൂസപ്പന്‍ കരിപ്പാപറമ്പില്‍, സാവിയോ പാമ്പൂരി എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.