മുണ്ടക്കയം:കാരുണ്യ മേഖലയില്‍ പ്രകാശം പരത്തിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ് ലാമിയെന്ന് കാഞ്ഞിരപ്പളളി ബിഷപ്പ് മാര്‍ മാത്യു അറക്കല്‍.മുണ്ടക്കയത്ത് ജമാഅത്ത് ഇ സ്ലാമി സംഘടിപ്പിച്ച ക്രിസ്തുമസ് സൗഹൃദ് സദസ്സ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സമഗ്ര വികസനത്തി ല്‍ ജമാഅത്തെ ഇസ്ലാമിയുടെ പങ്ക് അഭിനന്ദാര്‍ഹമാണ്.സാമൂഹ്യ-കാരുണ്യ ക്ഷേമ രംഗത്ത് വലിയ പങ്ക് വഹിക്കാനായി.കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ മേഖലയില്‍ നടത്തുന്ന പാലിയേറ്റിവ് പ്രവര്‍ത്തനം ഏറെ ജനോപകാരപ്പെടുന്നു.

നാടിന് നന്‍മയുടെ പ്രകാശം പരത്തി അവികസിത മേഖലയില്‍ പുതു വെളിച്ചം എത്തി ക്കുന്നതില്‍ സംഘടനയുടെ പ്രവര്‍ത്തനം വലിയ പങ്കു വഹിക്കുന്നു.ക്രിസ്തുമസ് സൗ ഹൃദ സദസ്സുകള്‍ ഒരുക്കി സാമുദായിക ഐക്യം ഉണ്ടാക്കുന്നത് അഭിമാനമാണന്നും  ബി ഷപ്പ് പറഞ്ഞു.

ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ്  എ.എം.അബ്ദുല്‍ സമദ് അദ്യക്ഷത വഹിച്ചു. മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂള്‍ ബര്‍സര്‍  ഫാ.മാത്യു പുത്തന്‍പുരയില്‍ ക്രിസ്തുമസ് സന്ദേശംനല്‍കി.സോളിഡാരിറ്റി  സംസ്ഥാന സമിതിയംഗം മുഹമ്മദ് അസ്ലം മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ വൈസ്പ്രസിഡന്റ് ഷാജി ആലപ്ര, പഞ്ചായത്ത് പ്രസി ഡന്റ് കെ.എസ്.രാജു,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  കെ.രാജേഷ്, സെബാസ്റ്റ്യന്‍ കു ളത്തുങ്കല്‍, വെല്‍ഫെയര്‍പാര്‍ട്ടി മണ്ഡലം പ്രസിഡന്റ്,ബൈജു സ്റ്റീഫന്‍,ആര്‍.രഞ്ജിത്, പ്രൊഫ.റോണി കെ.ബേബി, റജിമോന്‍ ചെറിയാന്‍, ഡോ.സക്കീര്‍ ഹുസൈന്‍,നെജ്മി ഖരിം ,ആന്‍സമ്മ തോമസ്,എം.സൈഫുദ്ദീന്‍, എന്നിവര്‍ സംസാരിച്ചു.