കാഞ്ഞിരപ്പള്ളി: തീരദേശത്തെ വിദ്യാര്‍ഥികളെ പഠന മികവിലേക്ക് ഉയര്‍ത്തുന്നതിനായി ധനമന്ത്രി തോമസ് ഐസക് ആലപ്പുഴ മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ പങ്ക് ചേ ര്‍ന്ന് കാഞ്ഞിരപ്പള്ളി സ്വദേശിയും. തീരദേശത്തുള്ള വിദ്യാര്‍ഥികളെ മലയാളം ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 
പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികര്‍ക്കും അധ്യാപകര്‍ക്കും ഉള്‍പ്പടെ 130 പേര്‍ക്ക് ടാബ്‌ലെറ്റ് നല്‍കാമെന്ന് മന്ത്രി വാഗ്ദാനം നല്‍കി. പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം മനസിലാ ക്കിയ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ മന്ത്രിയുടെ സുഹൃത്തുമായ ജലാല്‍ വലിയ കുന്നത്ത് വിദ്യാര്‍ഥികള്‍ക്കായി ടാബ്‌ലെറ്റ് നല്‍കുവാന്‍ തയ്യാറായി മുന്നോട്ട് വരുകയാ യിരുന്നു.

11 ലക്ഷത്തോളം രൂപ ജലാല്‍ വലിയ കുന്നത്ത് ചിലവഴിച്ചാണ് വിദ്യാര്‍ഥികള്‍ക്കായി ടാബ്‌ലെറ്റ് വാങ്ങി നല്‍കിയത്. ഞായറാഴ്ച വിദ്യാര്‍ഥികള്‍ക്ക് ധനമന്ത്രി തോമസ് ഐസകിന്റെ സാന്നിദ്ധ്യത്തില്‍ ടാബ്‌ലെറ്റ് വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി സഹായഹസ്തവുമായി എത്തിയ തന്റെ സുഹൃത്ത് ജലാല്‍ വലിയകുന്നത്തിനെ പ്രശംസിച്ച് മന്ത്രി തന്റെ ഫെയ്‌സ് ബുക്കില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.