എൻ ഡി എ സഹകരണത്തിനെതിരെ പി.സി ജോർജ് എംഎൽഎയുടെ ജനപക്ഷം പാർട്ടി യിൽ പൊട്ടിത്തെറി. പാർട്ടി ജില്ല പ്രസിഡൻറും, യുവജന പക്ഷം ജില്ല പ്രസിഡന്റും പാ ർട്ടി വിട്ടു.
പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ പിന്തുണയ്ക്കുവാൻ തീരു മാനിച്ചതായി പി.സി ജോർജ് എംഎൽഎ അറിയിച്ചതിന് പിന്നാലെയാണ് ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റ് ആൻറണി മാർട്ടിൻ, യുവജന പക്ഷം ജില്ല പ്രസിഡന്റ് റി ജോ വാളാന്തറ എന്നിവർ പാർട്ടി വിടുന്നതായി കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് അറിയിച്ചത്. എൻ ഡി എ സ്ഥാനാർത്ഥി യെ പിന്തുണയ്ക്കാനുള്ള നീക്കത്തിൽ പ്രതിക്ഷേ ധിച്ചാണ് തങ്ങൾജനപക്ഷം പാർട്ടി വിടു ന്നതെന്ന് ഇരുവരും കാഞ്ഞിരപ്പള്ളി റിപ്പോർട്ടേ ഴ്സിനോട്  പറഞ്ഞു.
സമാന ചിന്താഗതിക്കാരായ ആളുകളുമായി കൂടിയാലോചിച്ച് ഭാവി തീരുമാനങ്ങൾ കൈക്കൊള്ളും. വർഗീയതയ്ക്കും അഴിമതിക്കും എതിരെ രൂപം കൊണ്ട പ്രസ്ഥാനം
അതിന്റെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചിരിക്കുകയാണ്.ഇത് ഭൂരിഭാഗം പ്രവർ ത്തകർക്ക് ഉൾക്കൊള്ളാൻ കഴിയില്ല. വ്യക്തിപരമായും രാഷ്ട്രിയമായും ഇത് അംഗീക രിക്കാനാകില്ലന്നും ജനപക്ഷം ജില്ല പ്രസിഡന്റ് ആന്റണി മാർട്ടിൻ കാഞ്ഞിരപ്പള്ളി റി പ്പോർട്ടേഴ്സിനോട്  പറഞ്ഞു.
ഏഴ് വർഷമായി പാർട്ടിയുടെ യുവജന പക്ഷം ജില്ല പ്രസി ഡന്റായി പ്രവർത്തിച്ച താൻ സംസ്ഥാന കമ്മറ്റിയിൽ അടക്കം എൻ ഡി എസഹകരണത്തിനെതിരെ നിലപാടെടുത്തിരു ന്നതായി റിജോ വാളാന്തറ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പറഞ്ഞു .താൻ ജനപ ക്ഷത്ത് നിന്ന് കൊണ്ട് സി പി എമ്മിലേക്ക് പോകാൻ ശ്രമം നടത്തിയെന്നുളള ആരോപണം അടിസ്ഥാന രഹിതമാണ്. അങ്ങനെ ഒരു നിലപാടുണ്ടായിരുന്നുവെങ്കിൽ തനിക്ക് കാഞ്ഞി രപ്പള്ളി പഞ്ചായത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം ലഭിക്കേണ്ടതായിരുന്നു. ഇത്തരമൊരു ആരോപണം ഇപ്പോഴുന്നയിക്കാതെ അന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കു കയാണ് ചെയ്യേണ്ടിയിരുന്നതെന്നും കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് റിജോ പറ ഞ്ഞു.