കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്റെ പ്രഖ്യാപനം ആന്റോ ആന്റണി എം. പി. നിര്‍വഹിച്ചു. മറ്റു സ്ഥാപന ങ്ങള്‍ക്ക് മാതൃകപരമായ പ്രവര്‍ത്തനമാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കാഴ്ചവച്ചിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. 2018-19 വര്‍ഷിക പദ്ധതി യില്‍ ഗ്രാമമിത്രം എന്ന പേരില്‍ പ്രത്യേക പദ്ധതി രൂപീകരിച്ചാണ് ഐ. എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പ്രോജക്ട് പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ 20 വര്‍ ഷത്തെ മുഴുവന്‍ ഫയലുകളും കമ്പ്യൂട്ടെറെസഡ് ചെയ്താണ് ബ്ലോക്ക് ഈ നേട്ടം കരസ്ഥമാക്കിയത്. സേവനങ്ങള്‍ക്കായി ഇനി കാഞ്ഞിരപ്പള്ളി ബ്ലോക്കിലെത്തുന്ന ആരും കാത്തിരിക്കേണ്ടി വരില്ലെന്നതാണു വസ്തുത. ഫ്രണ്ട് ഓഫീസില്‍ എത്തുന്ന അപേക്ഷകള്‍ മൂന്നു മിനിട്ട് കൊണ്ട് ബന്ധ പ്പെട്ട സെക്ഷനുകളിലെത്തും.
ഉപഭോക്താക്കള്‍ക്കും അപേക്ഷയുടെ വിശാദാംശങ്ങള്‍ അതാതുസമയം തന്നെ അറിയാനാകും. ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്റെ ഭാഗമായി മുല യൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക സജീകരണങ്ങളോടെ ഫീഡിങ്ങ് മുറി, ഷീ ടോയ്‌ലെറ്റ്, പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍, പരാതിപ്പെട്ടികള്‍, ബ്ലോക്ക് പഞ്ചായത്തിനെ സംബന്ധിച്ച വിശദമായ ഭൂപടം,ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിനെ സംബന്ധിച്ച വിശദമായ രൂപരേഖ, ജനപ്ര തിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും ഫോണ്‍നമ്പര്‍ അടങ്ങിയ വിശ ദമായ ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ ഹാജര്‍ ബോര്‍ഡുകള്‍,എല്ലാ ജന പ്രതിനിധികള്‍ക്കുമുള്ള ഓഫീസ് മുറികള്‍, വിശാലമായ ഊണുമുറി, കോണ്‍ഫറന്‍സ് ഹാള്‍, വിശാലമായ പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ എന്നി വയും ബ്ലോക്ക് പഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്.

പഞ്ചായത്തിലെത്തുന്നവര്‍ക്കായി ഫീഡ് ബാക്ക് രജിസ്റ്ററുകള്‍, സന്ദര്‍ശക ഡയറികളും ഫ്രണ്ട് ഓഫീസിലുണ്ട്. പഞ്ചായത്തിന്റെ രണ്ടേക്കര്‍ സ്ഥല ത്തെ 77 മരങ്ങളുടെ പേരും, അതിന്റെ ശാസ്ത്രീയ നാമങ്ങളും അതാതു മരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയെ സംരക്ഷിക്കുന്നതിനായി പ്രത്യേക പദ്ധതികളും ബ്ലോക്ക് നടപ്പിലാക്കുന്നുണ്ട്. നാലു ലക്ഷം രൂപ ചെലവിലാണ് ഗ്രാമമിത്രം പദ്ധതി നടപ്പാക്കിയത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അധ്യക്ഷത വഹിച്ചു.

ഐ.എസ്.ഒ പ്രഖ്യാപനത്തിന്റെ ഭാഗമായി ബ്ലോക്കില്‍ സജ്ജീകരിച്ച പുതിയ ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനം എ.ഡി.സി വി.എസ്. സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. 2018 വര്‍ഷത്തെ പൗരാവകാശ രേഖയുടെ പ്രഖ്യാ പനം ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ റ്റി.എം. മുഹമ്മദ് ഷാ നടത്തി. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി ബ്ലോക്കിനു കീ ഴില്‍ പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം പ്രൊജക്ട് ഡയറക്ട റായ ജെ. ബെന്നി നിര്‍വഹിച്ചു. ഐ.എസ്.ഒ. കമ്പ്യൂട്ടറൈസ് ചെയ്ത രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന റെക്കോഡ് റൂമിന്റെ ഉദ്ഘാടനം എ.ഡി .സി(ജനറല്‍) പി.എസ്. ഷിനോ നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്തംഗങ്ങളായ കെ. രാജേഷ്, മാഗി ജോസഫ്, സെബാസ്റ്റ്യ ന്‍ കുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരാ യ പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബി.ഡി. ഒ. എന്‍. രാജേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായ ത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെ ടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി സ്വാഗതവും ഐ.എസ്.ഒ. ചീഫ് കോ- ഓര്‍ഡിനേറ്റര്‍ കെ.എസ്. ബാബു നന്ദിയും പറഞ്ഞു.