കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വിഭാഗത്തിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കു ന്ന സംരംഭകത്വ കൂട്ടായ്മയുടെ (ISBA   ഇന്ത്യന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്റര്‍ പ്രണര്‍ഷിപ് പാര്‍ക്ക് &  ബിസിനസ്സ് ഇന്‍ക്യൂബേറ്റര്‍ അസോസിയേഷന്‍) 13-ാമത് ദേശീയ സമ്മേളനത്തിന് കാഞ്ഞിരപ്പളളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വേദിയാകു ന്നു. ജൂലൈ 18, 19 തീയതികളില്‍ നടക്കുന്ന സമ്മേളനം കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. സംരംഭത്വം- പുതിയ മാനങ്ങള്‍’ (Entrepreneurship 3.0 – New Dimensions) എന്ന വിഷയത്തിന്‍മേല്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ രാജ്യ ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 500 -ഓളം യുവസംരംഭകര്‍ പങ്കെടുക്കും.

ദേശീയ-അന്തര്‍ദേശീയതലങ്ങളിലെ യുവ വ്യവസായ പ്രമുഖര്‍, സര്‍ക്കാര്‍ സംവിധാനങ്ങ ള്‍, സര്‍വ്വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ കൂട്ടിയിണക്കുന്ന ചാല ക ശക്തിയായ ഇസ്ബയുടെ  ആദ്യ സമ്മേളനം നടന്നത് 2007 – ല്‍ ആണ്.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമ്മേളനം നടത്തുക വഴി അതാതു പ്രദേശങ്ങളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, തദ്ദേശീയരായ സംരംഭകര്‍ക്ക് സ്വന്തം പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശി പ്പിക്കാന്‍ അവസരം നല്‍കുക എന്നതും ഇസ്ബാ സമ്മേളനത്തിന്റെ ലക്ഷ്യങ്ങളാണ്.കൂ ടാതെ, സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സംരംഭകത്വത്തെ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യവും ഇസ്ബാ അസോസിയേഷനുണ്ട്.

യുവസംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര ഗവണ്‍മെ ന്റിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ (TBI) – ലൂടെയും വിവിധങ്ങളായ ഗവേഷണപ്രവര്‍ത്തനങ്ങള്‍ വഴിയും സംരംഭകരംഗത്തെ നിറസാന്നിധ്യമായ അമല്‍ജ്യോതിയുടെ മികവിനുള്ള അംഗീകാരവു മായിട്ടാണ് ഇസ്ബാ ദേശീയ സമ്മേളനത്തിന് കാഞ്ഞിരപ്പള്ളി വേദിയാകുന്നത്.രാജ്യത്തി ന്റെ വിവിധ ഭാഗങ്ങളില്‍ ഗവ. അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ ബിസിനസ് ഇന്‍കുബേറ്ററുകളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ ദേശീയ സമ്മേളനം കേരള ത്തിലെ സംരംഭകപ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും. ഈ സമ്മേളനത്തിന് കേരളം വേദിയാകുന്നത് രണ്ടാം തവണയാണ്.  കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ശാസ്ത്ര-സാങ്കേതിക വിഭാഗത്തിന്റെയും ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസേര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരളാ സ്റ്റാര്‍ട്ടപ്‌സ് മിഷന്റെയും സാമ്പത്തിക സഹായത്തോടെയാണ് ഈ ബൃഹത്തായ സമ്മേളനം നടത്തപ്പെടുന്നത്.