കാഞ്ഞിരപ്പള്ളി: വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി രാജ്യത്തെ തൊഴില്‍മേഖലയെ തീറെഴുതി കൊടുക്കുന്ന പുതിയ തൊഴില്‍ നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര  മായി പിന്‍വലിക്കണം എന്ന് ഐ .എന്‍ .ടി .യു .സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു . പുതിയ തൊഴില്‍ നിയമഭേദഗതി അനുസരിച്ച് ചുരുങ്ങിയ സമയത്തെ നോട്ടീസ് മാത്രം നല്‍കിക്കൊണ്ട് ഏതു തൊഴിലാളിയേയും തൊഴിലുടമക്ക് പിരിച്ചുവി ടാം . സ്ഥിര നിയമനങ്ങള്‍ ഇല്ലാതാക്കി കരാര്‍ നിയമനങ്ങള്‍ മാത്രം പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നിയമഭേദഗതി തൊഴിലാളികളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ പിരിച്ചുവിടാന്‍ ഇടയാക്കും .

ഇത് അസംഘടിതമേഖലയില്‍ പണിയെടുക്കുന്ന കോടിക്കണക്കിനു തൊഴിലാളികളെ വള രെ പ്രതികൂലമായി ബാധിക്കും . പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ നിയമഭേദഗ തി കൊണ്ടുവന്നത് വളരെ ദുരൂഹമാണ് . അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങള്‍ക്കു വിരുദ്ധ മാണ് പുതിയ ഭേദഗതി . നരേന്ദ്ര മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങ ളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ നിയമഭേദഗതി എന്നും ഇത് അടിയന്തി രമായി പിന്‍വലിച്ചില്ല എങ്കില്‍ വലിയ തൊഴിലാളി സമരങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കും എന്നും മണ്ഡലം കമ്മറ്റി മുന്നറിയിപ്പ് നല്‍കി.

ഐ .എന്‍ .ടി .യു .സി മണ്ഡലം പ്രസിഡന്റ് റസിലി തേനംമാക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോണ്‍ഗ്രസ് ജില്ലാ ജെനറല്‍ സെക്രട്ടറി റോണി കെ . ബേബി ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് റസിലി തേനംമാക്കലിന്റെ അധ്യക്ഷത, ജോജി ജോസ് , സിബി കടന്തോട് , സിബി കാരിപ്പള്ളി , രാജു വാളാച്ചിറ , സജിയപ്പന്‍ , പ്രതീഷ് എസ്. നായര്‍ , നാസര്‍ കാന്താരി , ബിജു പാലാനിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

റ്റീം റിപ്പോര്‍ട്ടേസ് കാഞ്ഞിരപ്പള്ളി….