കാഞ്ഞിരപ്പളളി:ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ പോക്കറ്റ് കൊളളയടിച്ച പ്രധാന മന്ത്രിയെന്ന ബഹുമതി നരേന്ദ്രമോദിക്ക് അവകാശപെട്ടതാണന്ന്  സി.പി.എം.കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍. ഐ.എന്‍.എല്‍.കോട്ടയം ജില്ലാ കമ്മററി യുടെ നേതൃത്വത്തില്‍ നടന്ന പൊതുസമ്മേളനം കാഞ്ഞിരപ്പളളിയില്‍ ഉദ്ഘാടനം ചെയ്തു സം സാരിക്കുകയായിരുന്നു അദ്ദേഹം.പ്രളയ ദുരിതാശ്വാത്തിനു പോലും പിന്‍തിരഞ്ഞു നിന്ന പ്രധാനമന്ത്രി നാടിന് അപമാന മാണ്.കേന്ദ്രം കൈയ്യൊഴിഞ്ഞപ്പോള്‍ നാടിന് രക്ഷകനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വാസവന്‍ കൂട്ടി ചേര്‍ത്തു.ജില്ലാ പ്രസിഡന്റ് ഏന്തയാര്‍ റഹ്മാന്‍ അധ്യ ക്ഷത വഹിച്ച യോഗത്തില്‍ ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരി ക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തി.പ്രളയത്തില്‍  രക്ഷകനായിരുന്ന ജയ്‌സല്‍ താനൂര്‍,ഐ. എന്‍.എല്‍.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറായി തെരഞ്ഞെടുത്ത എംകോം നജീബ് എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.സി.പി.ഐ.ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍,കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി നൈനാന്‍,സി.പി.എം. ഏരിയാ സെക്രട്ടറി കെ.രാജേഷ്,എന്‍സിപി ബ്ലോക് പ്രസിഡ ന്റ് ജോബി കാഞ്ഞിരപ്പളളി, കാഞ്ഞിരപ്പളളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസ്സീര്‍, ഐ.എന്‍.എല്‍ നേതാക്കളായ കൊച്ചുമുഹമ്മദ്‌വല്ലത്ത്,റഫീക് പട്ടരുപറമ്പില്‍ ,ക.പി.അബ്ദുല്‍ സലാം,സലീം വാഴമറ്റം, ജലാല്‍ കട്ടുപ്പാറ,പെരിയാര്‍ നവാസ്,നിജാസ് എരുമേലി, നാഗൂര്‍മീരാന്‍സാഹിബ്, നൗഫല്‍ , എന്നിവര്‍ സംസാരിച്ചു. എം.കോം നജിബ്, കെ.പി.ജയ്‌സല്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.