ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല കര്‍ഷകദിനാചരണവും കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണവും

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല കര്‍ഷകദിനാചരണവും കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഇന്ന് രാവിലെ 10.30ന് പൊടിമറ്റം സെന്റ് മേ രീസ് പാരിഷ്ഹാളില്‍ നടക്കും. ഇന്‍ഫാം ദേശീയ ചെയര്‍മാനും കാഞ്ഞിരപ്പള്ളി കാര്‍ ഷികജില്ല ഡയറക്ടറുമായ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ അധ്യക്ഷതയില്‍ കാഞ്ഞി രപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കല്‍ ഉ്ദ്ഘാടനം നിര്‍വഹി ക്കും.

കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍ സ്വാഗത വും എക്‌സിക്യൂട്ടീവ് മെംബര്‍ തോമസ് കൊട്ടാടിക്കുന്നേല്‍  നന്ദിയും പറയും.ഇന്‍ഫാം അംഗങ്ങളായ കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയ ങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എയും എപ്ലസും നേടിയവര്‍ക്കുമാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. സ്വര്‍ണ നാണ യ ങ്ങളും ഫലകങ്ങളും  അടങ്ങുന്നതാണ് അവാര്‍ഡ്.