അശാസ്ത്രീയ കൃഷിരീതികളും വളപ്രയോഗവും മൂലം ഉല്പ്പാദന ക്ഷമത നഷ്ടപ്പെട്ട ഭൂ മിയുടെ പിഎച്ച് മൂല്യം ഉയര്‍ത്തി സുസ്ഥിരമായ കൃഷിക്കും വിള സമൃദ്ധിക്കുമായി ഇ ന്‍ഫാം കര്‍ഷകര്‍ക്കുവേണ്ടി സംഘടന രൂപപ്പെടുത്തിയ പദ്ധതിയാണ് ഭൂമി പുനര്‍ജനി  ധരണീസമൃദ്ധി പദ്ധതിയെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ തോമസ് മറ്റമുണ്ടയില്‍.കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയിലെ ഇന്‍ഫാം കര്‍ഷകര്‍ക്കാ യി രൂപപ്പെടുത്തിയ ഈ പദ്ധതി ഉപ്പുതറയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി രുന്നു അദ്ദേഹം.
ഉപ്പുതറ കാര്‍ഷിക താലൂക്കിലെ ഇന്‍ഫാം കര്‍ഷകര്‍ക്ക് മാത്രമായി 75000  കിലോ ഡോളോമൈറ്റാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഡോളോമൈറ്റ് വിതരണ ത്തിനായുള്ള വണ്ടികളുടെ ഫ്‌ളാഗോഫും ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു.
താലൂക്ക് ഡയറക്ടര്‍ ഫാ. റോയി നെടുംതകിടിയേല്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ഫിസ്ബ് കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ഇന്‍ഫാം കാഞ്ഞി രപ്പള്ളി കാര്‍ഷിക ജില്ല സെക്രട്ടറി ഡോ. പിവി മാത്യു പ്ലാത്തറ, ഉപ്പുതറ ഗ്രാസമിതി ഡ യറക്ടര്‍ ഫാ. ആന്റണി മണിയങ്ങാട്ട്, താലൂക്ക് പ്രസിഡന്റ് സന്തോഷ് കോട്ടരിക്കല്‍, കാര്‍ഷിക ജില്ല എക്‌സിക്യൂട്ടീവ് അംഗങ്ങളായ അലക്‌സ് തോമസ് പവ്വത്ത്, ജോര്‍ജുകു ട്ടി വെട്ടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.