കാഞ്ഞിരപ്പള്ളി:പ്രളയദുരിതത്തില്‍ സര്‍വ്വതും നഷ്ടമായ കര്‍ഷകര്‍ക്ക് ദുരിതാശ്വാസ മല്ല ജീവനോപാധികളും നഷ്ടപരിഹാരവുമാണ് ലഭ്യമാക്കേണ്ടതെന്ന് ഇന്‍ഫാം ദേശീയ സമിതി പ്രമേയം.കര്‍ഷരുടെ വായ്പകള്‍ പൂര്‍ണ്ണമായി എഴുതിത്തള്ളണം,കര്‍ഷകരു ടെ മക്കള്‍ എടുത്തിട്ടുള്ള വിദ്യാഭ്യാസ വായ്പകളുടെ പലിശ പൂര്‍ണ്ണമായി ഒഴിവാക്ക ണം,ആര്‍.സി.ഇ.പി സ്വതന്ത്ര വ്യാപാരക്കരാറില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം,
പ്രളയദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ട കര്‍ഷക കുടുംബങ്ങള്‍ക്ക് ജീവനോപാധികള്‍ ഒരു ക്കി നല്‍കണം,പട്ടയം ലഭിക്കാത്ത എല്ലാ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം എത്ര യും വേഗത്തില്‍ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്ക ണം, കര്‍ഷകര്‍ക്ക് പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണം,കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കുന്നതി നുള്ള ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യണമെന്ന് പ്രമേയത്തിൽ സർക്കാരി നോട്  ആവശ്യപ്പെടുന്നു.

വിവിധ സംസ്ഥാനങ്ങളിലെ ഇന്‍ഫാം സംസ്ഥാന സമിതി രൂപീകരണം,ഭരണഘടനാ ഭേദഗതി,വിവിധ കര്‍ഷക സംഘടനകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ആവശ്യ കത എന്നീ വിഷയങ്ങളും സമിതി ചര്‍ച്ചചെയ്തു.പുതിയ സംസ്ഥാന സമിതി ഭാരവാ ഹികളായി ഫാ. ജോസ് മോനിപ്പള്ളി (ഡയറക്ടര്‍),ഫാ.തോമസ് മറ്റമുണ്ടയില്‍(ജോയി ന്റ് ഡയറക്ടര്‍),ജോസ് എടപ്പാട്ട് (പ്രസിഡന്റ്),ഡോ. ജോസഫ് തോമസ്(വൈസ് പ്രസിഡന്റ് ),ഫാ.ജോസ് കാവനാടി (സെക്രട്ടറി),എബ്രാഹം മാത്യു പന്തിരുവേലില്‍ (ജോയിന്റ്  സെക്രട്ടറി),സണ്ണിഅരഞ്ഞാലിയില്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടു ത്തു.