ഇന്‍ഫാം ദേശീയ സമ്മേളനവും കര്‍ഷകറാലിയും-ഗതാഗത നിയന്ത്രണങ്ങള്‍

കാഞ്ഞിരപ്പള്ളി:ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്റ് (ഇന്‍ഫാം) ദേശീയ നേതൃസമ്മേളന വും കര്‍ഷകറാലിയും കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച കാഞ്ഞിരപ്പള്ളിയില്‍ ട്രാഫിക് ക്രമീകരണങ്ങള്‍യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമു ണ്ടാകാത്ത രീതിയിലാണ് ഏപ്രില്‍ 27ന് ഉച്ചകഴി ഞ്ഞ് 2 മുതല്‍ 4 വരെയുള്ള സമയങ്ങ ളില്‍ കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.  കിഴക്കുനിന്നും എത്തു ന്ന വാഹനങ്ങള്‍ പേട്ടക്കവലയില്‍നിന്ന് കുരിശുകവലയിലേയ്ക്ക് ആനത്താനം റോഡിലൂ ടെ തിരിഞ്ഞുപോകേണ്ടതാണ്.  മുണ്ടക്കയം ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ പ്രധാന റോഡിലൂടെ സാധാരണ നിലയില്‍ യാത്രചെയ്യാം. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍  റോഡിന്റെ പകുതിഭാഗം മാത്രമേ റാലിക്കായി ഒന്നരമണിക്കൂര്‍ സമയം ഉപയോഗിക്കുകയുള്ളൂ.കാഞ്ഞിരപ്പള്ളി ഗവണ്‍ മെന്റ് ആശുപത്രിപ്പടിക്കല്‍ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് മണ്ണാറക്കയം-പട്ടിമറ്റം റോ ഡിലൂടെ 26-ാം മൈല്‍ വഴി മുണ്ടക്കയം ഭാഗത്തേയ്ക്കും തിരിച്ച് കോട്ടയം റൂട്ടിലേയ്ക്കും സ്വകാര്യവാഹനങ്ങള്‍ക്ക് പോകാവുന്നതാണ്.  ഈരാറ്റുപേട്ട ഭാഗത്തേയ്ക്കുള്ള സ്വകാ ര്യവാഹനങ്ങള്‍ക്ക് പൊടിമറ്റത്തുനിന്നും വലത്തേയ്ക്കു തിരിഞ്ഞ് ആനക്കല്ലിലൂടെ പ്രധാനറോഡിലെത്താം.

റാലിയില്‍ പങ്കെടുക്കുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ് ക്രമീകരണം

മുന്‍കൂട്ടി അറിയിച്ചിരിക്കുന്നതിന്‍ പ്രകാരം കാഞ്ഞിരപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ റാലിയില്‍ പങ്കെടുക്കുന്ന കര്‍ഷകരെ ഇറക്കിയശേഷം ബസുകള്‍ എ.കെ.ജെ.എം.സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യേണ്ടതാണ്.  മുണ്ടക്കയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പേട്ടക്കവലയ്ക്കു മുമ്പായി ഇടതുവശത്തേയ്ക്കു തിരിഞ്ഞ് ആനത്താനം റോഡിലെ ഗ്രൗ ണ്ടില്‍ റാലിയില്‍ പങ്കെടുക്കുന്ന കര്‍ഷകരെ ഇറക്കേണ്ടതാണ്.  തുടര്‍ന്ന് വാഹനം കുരിശു പള്ളി ജംഗ്ഷന്‍ വഴി എ.കെ.ജെ.എം. സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം.  പാല, തൊടുപുഴ, മൂവാറ്റുപുഴ ഉള്‍പ്പെടെ വടക്കന്‍ മേഖലയില്‍ നിന്നുള്ള ബസുകള്‍ക്ക് തമ്പല ക്കാട് റോഡിലൂടെ എത്തിച്ചേരാം.

ഇവര്‍ റാലിയില്‍ പങ്കെടുക്കുവാന്‍ കത്തീദ്രല്‍ പള്ളിക്കുസമീപത്തുകൂടി അക്കരപ്പള്ളി മൈതാനത്തേയ്ക്ക്  നടന്നുനീങ്ങണം.  ഈരാറ്റുപേട്ട ഭാഗത്തുനിന്ന് റാലിയില്‍ പങ്കെടു ക്കാന്‍ വരുന്നവര്‍ അക്കരപ്പള്ളി ജംഗ്ഷന് 200 മീറ്റര്‍ പുറകിലായി കര്‍ഷകരെ ഇറക്ക ണം.  റാലി ആരംഭിക്കുന്ന മൈതാനത്ത് വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതല്ല. കാര്‍, ജീപ്പ് ഉള്‍പ്പെടെ ചെറുവാഹനങ്ങള്‍ക്ക് കത്തീദ്രല്‍ പള്ളിഗ്രൗണ്ട്, സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗ ണ്ട്, തമ്പലക്കാട് റോഡിന്റെ ഇടതുവശം എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് ക്രമീകരിച്ചിട്ടു ണ്ട്.

റാലി കടന്നുപോകുന്ന വഴികളില്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹന ങ്ങള്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.  പോലീസ് സേനയും 150 വോളണ്ടിയര്‍ ടീമും 50 അംഗങ്ങളടങ്ങുന്ന ഇന്‍ഫാം ഹരിതസേനയും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ റാലിയില്‍ പങ്കെടു ക്കുന്നവര്‍ പാലിക്കേണ്ടതാണ്.