കായിക കേരളത്തിന് നിരവധി വോളിബോൾ താരങ്ങളെ സമ്മാനിച്ച കാഞ്ഞിരപ്പള്ളിയി ലെ വോളിബോൾ ഇൻഡോർ സ്റ്റേഡിയം തകർന്നിട്ടു  അഞ്ചു വർഷം. പേട്ട ഗവ.സ്കൂൾ മൈതാനത്തിന് സമീപം നിർമിച്ച ഈൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് നാലുമാസം പൂർത്തിയായപ്പോൾ തന്നെ മേൽക്കൂര തകർന്ന് വീണു. ഇന്നും ബി.എഡ്.സെന്ററിന് സമീപം മറിഞ്ഞുവീണനിലയിൽ തന്നെ കിടക്കുകയാണ് സ്റ്റേഡിയത്തിന്റെ മേൽക്കൂര.
വോളിബോൾ പ്രേമികളുടെയും പ്രഗത്ഭ കളിക്കാരുടെയും നാടായ കാഞ്ഞിരപ്പള്ളിയിൽ ഏറെ പ്രതീക്ഷയോടെയാണ് 2014 ഫെബ്രുവരി 28-ന് നിർമാണം പൂർത്തിയാക്കി സ്റ്റേഡി യം നാടിന് സമർപ്പിച്ചത്.  എം.പി.യുടെ 2011-12 വർഷ പ്രാദേശിക വികസന ഫണ്ടിൽനി ന്ന് 12 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിച്ചത്. മുപ്പത് അടിയിലേറെ ഉയര വും 28 മീറ്റർ നീളവും 16 മീറ്റർ വീതിയും ഉണ്ടായിരുന്ന സ്റ്റേഡിയത്തിന്റെ മേൽക്കൂര യെ താങ്ങി നിർത്തുന്ന തൂണുകൾ ഒരു വശത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
അന്ന് നിലം പതിച്ച ഇൻഡോർ സ്‌റ്റേഡിയത്തിന്റെ മേൽക്കൂര നാലുവർഷത്തിനു ശേഷ വും അതേ നിലയിൽ കിടക്കുകയാണ്. വീഴ്ചയിൽ മേൽക്കൂരയ്ക്ക് കേടുപാടുകൽ സംഭ വിച്ചിട്ടില്ല. തൂണുകൾ ബലമായി ഉറപ്പിക്കാത്തതിനാലാണ് മേൽക്കൂര കാറ്റിൽ മറിഞ്ഞ് വീഴാൻ കാരണമെന്ന് പറയപ്പെടുന്നു.
വോളിബോൾ മൈതാനങ്ങളെ പുളകം കൊള്ളിച്ച നിരവധി താരങ്ങൾ കാഞ്ഞിരപ്പള്ളിയി ൽ നിന്നും പിറവിയെടുത്തിട്ടുണ്ട്.ദേവസ്യാച്ചൻ എള്ളുക്കുന്നേൽ, ചാക്കോച്ചൻ എള്ളു ക്കുന്നേൽ, പി.എസ്. മുഹമ്മദ് കാസിം, എം.എസ്. ബഷീർ, മുഹമ്മദാലി, പി.എസ്. അബ്ദുൾ റസാഖ്, വിജയൻ തോമസ്, പി.ജെ. ജോസ് എന്ന വോളിബോൾ പ്രതിഭകൾ ഇവരിൽ ചിലർ മാത്രം.

പ്രദേശത്തെ പുതിയ വോളിബോൾ താരങ്ങളെ കണ്ടെത്തുന്നതിന് മുൻ താരങ്ങളുടെ നേ തൃത്വത്തിൽ 2009-ലാണ് വോളി ഫ്രണ്ട്‌സ് അസോസിയേഷൻ ആരംഭിക്കുന്നത്. അസോസി യേഷന്റെ നേതൃത്വത്തിൽ അവധിക്കാല വോളിബോൾ പരിശീലനവും നൽകി വരുന്നു ണ്ട്. കുട്ടികൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വോളിബോൾ ഇൻ ഡോർ സ്റ്റേഡിയം സ്ഥാപിച്ചത്. സ്റ്റേഡിയം ഇല്ലാതായതോടെ ക്ലബുകളുടെയും സ്കൂൾ മൈതാനങ്ങളിലുമാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്.