അനാശാസ്യ പ്രവര്‍ത്തനത്തിനു ബി.ജെ.പി ജില്ല നേതാവിനെ നാട്ടുകാര്‍ പി ടികൂടി പോലീസില്‍ ഏല്‍പിച്ചു. പൊന്‍കുന്നത്തെ മകള്‍ക്കൊപ്പം താമസി ക്കുന്ന യുവതിക്കൊപ്പം ആണ് നേതാവിനെ പൊക്കിയത്. രാത്രി വീടിന്റെ മതില്‍ ചാടി കടന്നു ഒരാള്‍ പോകുന്നത് കണ്ട സമീപവാസി കള്ളനാണെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരെ വിളിച്ചു കൂട്ടി നടത്തിയ പരിശോധനയിലാണ് നേതാവ് കുടിങ്ങിയത്.

ബി.ജെ.പി അനുഭാവിയായ ഈ യുവതിയുമായി സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിച്ച ഇയാള്‍ മാസങ്ങളായി ഇവിടുത്തെ സ്ഥിരം സന്ദര്‍ശകനാ ണെന്ന് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ വിളിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും നേതാവിനെ സ്റ്റേഷനില്‍ കൊണ്ടു പോകുകയും ചെ യ്തു. ഭര്‍ത്താവ് ഗള്‍ഫിലായ യുവതിയോട് പോലീസ് സംസാരിച്ചപ്പോള്‍ പരസ്പര സമ്മതത്തോടെയാണ് ബന്ധം എന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുതിയ സുപ്രീം കോടതി വിധി പ്രകാരം സംഭവത്തില്‍ കേസ് എടുക്കാനാ വാതെ പോലീസ് കുഴഞ്ഞു. ഇതെ തുടര്‍ന്ന് സംഭവത്തില്‍ കേസ് എടുക്കാനാവാതെ പോലീസ് ഇവരെ വെറുതെ വിട്ടു. ഇതെ സമയം നാട്ടുകാര്‍ കൈയോടെ പൊക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY