കാഞ്ഞിരപ്പള്ളി:ഐ എച്ച് ആർ ഡി കോളേജിന്റെ അഫിലിയേഷൻ നീട്ടി നൽകാൻ എം.ജി യൂണിവേഴ്സിറ്റി തീരുമാനിച്ചു. സിൻഡിക്കേറ്റ് ഉപസമിതിയുടെ തീരുമാനപ്ര കാരമാണ് അഫിലിയേഷൻ നീട്ടി നൽകി കൊണ്ടുള്ള യൂണിവേഴ്സിറ്റിയുടെ ഉത്തരവ് 2018-19 അധ്യായന വർഷത്തേക്കാണ് കാഞ്ഞിരപ്പള്ളി ഐ എച്ച് ആർ ഡി കോളേജി ന്റെ അഫിലിയേഷൻ എം.ജി യൂണിവേഴ്സിറ്റി നീട്ടിനൽകിയിരിക്കുന്നത് .ജൂൺ മാസം 20 ന് ചേർന്ന സിൻഡിക്കേറ്റ് ഉപസമിതിയുടെ തീരുമാനപ്രകാരണമാണ് യൂണി വേഴ്സിറ്റിയുടെ ഉത്തരവ്.വിവിധ നിബന്ധനകളുടെയും ഉറപ്പുകളുടെയും അടിസ്ഥാനത്തിലാണ് അഫിലിയേഷൻ നീട്ടി നൽകാൻ സിൻഡിക്കേറ്റ് ഉപസമിതി തീരുമാനമെടുത്തത്.ഐ എച്ച് ആർ ഡി കോളേജിനാവശ്യമായ സ്ഥലം മൂന്ന് മാസത്തിനുള്ളിൽ ഏറ്റെടുത്ത് നൽകാമെന്ന് ഉപസ മിതി മുമ്പാകെ പഞ്ചായത്ത് ഉറപ്പ് നൽകി. കെട്ടിടം നിർമ്മിക്കാനുള്ള തുക ഡോ.എൻ ജയരാജ് എം.എൽ എ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് നൽകും. ഇക്കാര്യങ്ങൾ കാണിച്ച് കൊണ്ട് ഐഎച്ച്ആർഡിഡയറക്ടർ, കോളേജ് പ്രിൻസിപ്പാൾ എന്നിവർ നൽകിയ സത്യവാങ്മൂലം കൂടി കണക്കിലെടുത്താണ് അഫിലിയേഷൻ നീട്ടി നൽകാനു ള്ള തീരുമാനം.

സാക്ഷ്യപത്രം ,കത്ത്,സത്യവാങ്മൂലം എന്നിവ ലഭിച്ചതിനെ തുടർന്ന് ഈ മാസം പതി മൂന്നിനാണ് അഫിലിയേഷൻ നീട്ടി നൽകി കൊണ്ട് യൂണിവേഴ്സിറ്റി ഉത്തരവിറക്കിയ ത്. നേരത്തെ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല എന്നതിന്റെ പേരിലാണ്ഐ എച്ച് ആർ ഡി കോളേജിന് അഫിലിയേഷൻ നീട്ടി നൽകേണ്ടന്ന് യൂണിവേഴ്സിറ്റി തീരുമാനമെടുത്തത്.തുടർന്ന് എം എൽ എ യുടെ നേതൃത്വത്തിൽ പഞ്ചായത്ത ഭരണ സമിതിയും,സി പി എം പ്രാദേശിക നേതൃത്വവും വിദ്യാഭ്യാസ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരെ നേരിൽ കാണുകയും പ്രശ്നത്തിന്റെ ഗൗരവം ധരിപ്പിക്കുകയും ചെയ്തു. അഫിലിയേഷൻ നീട്ടി നൽകി കൊണ്ടുള്ള സിൻഡിക്കേറ്റ് ഉപസമിതിയുടെ തീരുമാനത്തിന് ഇതും അനുകൂല ഘടകമായി.