കാഞ്ഞിരപ്പള്ളി: കേരള ഹോട്ടല്‍ ആന്‍ഡ് റെസിഡന്‍സ് അസ്സോസിയേഷന്റെ 54ാമത് സം സ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എത്തിയ വാഹന പ്രചരണക്ക് ജാഥക്ക് കാഞ്ഞിര പ്പള്ളി യൂണിറ്റ് സ്വീകരണം നല്‍കി. ജാഥ ക്യാപ്റ്റന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രസാദ് ആനന്ദ് ഭവന്‍, വൈസ് ക്യാപ്റ്റന്‍ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് കുട്ടി കെ.കെ എ ന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.

നിലവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ മേഖലക്ക് സര്‍ക്കാന്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്ട്രട്ടറി എന്‍. പ്രദീഷ്, ട്രഷറര്‍ പി. എസ് ശശിധരന്‍, കെ.എച്ച്.ആര്‍.എ യൂണിറ്റ് പ്രസിഡന്റ് അയൂബ് ഓള്‍ ഇന്‍ വണ്‍, യൂണിറ്റ് സെക്രട്ടറി ഷാഹുല്‍ ഹമീദ്, ട്രഷറര്‍ സുനില്‍ സീബ്ലു,നെജീബ് ബിസ്മി, അനീഷ് പറമ്പില്‍, നാസര്‍, ജലീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY