മുണ്ടക്കയം: മുണ്ടക്കയം ഗവർമെൻറ്റ് ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്ത ണമെന്ന് ആശുപത്രി വികസന സമിതി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.ആശുപത്രി വളപ്പിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ പണി എത്രയും വേഗം പൂർത്തീകരി ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ആശുപത്രി ആദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതിന്റെ ഭാഗമായി ഒപി വിഭാഗം വൈ കുന്നേരം ആറു മണി വരെയാക്കുവാൻ നടപടി സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോക്ടർ മാത്യു ടി തോമസ്  യോഗത്തിൽ അറിയിച്ചു.ആശുപത്രിയോടനുബന്ധിച്ച് ദന്തരോഗ വിഭാഗവുo പാലിയേറ്റീവ് പ്രവർത്തനവും ആരംഭിക്കുവാനും ആശുപത്രി ഫാർമസി ശീതീകരിക്കുന്നതിനും വികസന സമിതി യോഗത്തിൽ തീരുമാനമായി.

പി സി ജോർജ് എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം കെ രാജേഷ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തു് പ്രസിഡണ്ട് ആശാ ജോയി, സി വി അനിൽകുമാർ എന്നിവർ സംസാരിച്ചു.