രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തികരിക്കാന്‍ ലക്ഷ്യമിട്ടാണ് കാഞ്ഞിരപ്പള്ളി ജ നറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങ ള്‍ പുരോഗമിക്കുന്നത്.വണ്ടാനം മെഡിക്കല്‍ കോളേജ്,അഴീക്കല്‍ ഹാര്‍ ബര്‍ എന്നിവ അടക്കം പണിത കരുനാഗപള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയ്ഹിന്ദ് ബില്‍ഡേഴ്‌സ് & ഇ ജെ ഗ്രൂപ്പാണ് നിര്‍മ്മാണ ജോലികള്‍ നടത്തി വ രുന്നത്.ഭിത്തി പ്‌ളാസ്റ്ററിങ്,തറയില്‍ ടൈല്‍ പാകല്‍ അടക്കം വയറിംഗ് ഒഴി കെയുള്ള ജോലികളാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്നത്.

ലിഫ്റ്റിന്റെ നിര്‍മ്മാണവും വേറെ ഏജന്‍സിയ്ക്കായിരിക്കും.ഇരുപതില ധികം തൊഴിലാളികള്‍ ദിനംപ്രതി ഇവിടെ പണിയെടുക്കുന്നുണ്ട്.രണ്ടു മാ സമായി പ്പോള്‍ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്.ബജ റ്റില്‍ ആരോഗ്യവകുപ്പിന അനുവദിച്ച ഫണ്ടില്‍ നിന്നാണ് ജനറല്‍ ആശുപ ത്രിയുടെ പുതിയ കെട്ടിടത്തിനായും തുക അനുവദിച്ചത്.അഞ്ചു നിലകളും ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്നതോടെ ആശുപത്രിയുടെ മുഖച്ഛായ ത ന്നെ മാറും.

നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അത്യാ ഹിത വിഭാഗവും ഫാര്‍മസിയുമാകും പ്രവര്‍ത്തിക്കുക.രണ്ടാമത്തെ നില യില്‍ ഒ.പി. വിഭാഗം പ്രവര്‍ത്തിക്കും.ഒരോ വിഭാഗത്തിനും രണ്ട് ഒപി കള്‍ വീതമുണ്ടാകും. മൂന്നാം നിലയില്‍ വാര്‍ഡുകള്‍ ക്രമീകരിക്കും.നാലാം നില യില്‍ ഓപ്പറേഷന്‍ തീയറ്ററുകള്‍ സജ്ജമാക്കും.അഞ്ചാം നിലയില്‍ ഓഫിസ് വിഭാഗവും പ്രവര്‍ത്തിപ്പിക്കാനാണ് പദ്ധതി.

ആറ് ബെഡ് ലിഫ്റ്റുകള്‍ കെട്ടിടത്തില്‍ സ്ഥാപിക്കും,ആശുപത്രി കെട്ടിടത്തി ന്റെ നിര്‍മ്മാണത്തിനൊപ്പംജനറേറ്റര്‍, ട്രാന്‍സ്‌ഫോര്‍മര്‍ റൂമിന്റെ നിര്‍മ്മാ ണവും നടന്നു വരികയാണ്.പുതിയ കെട്ടിടത്തിന് മുന്നിലായി പരിസ്ഥിതി സൗഹൃദ പൂന്തോട്ടവും വിശ്രമ സൗകര്യവും ഒരുക്കാനും പദ്ധതിയുണ്ട്.കാ ഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പത്ത് കോടി രൂപ ചെലവഴിച്ച് നട ക്കുന്ന അഞ്ചു നില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പുരോ ഗമിക്കുന്നത്.