കാഞ്ഞിരപ്പള്ളി രൂപതയിലെ കാരുണ്യ ഭവനങ്ങളുടെ സ്‌നേഹ സംഗമവും സദ്ഗുണ അവാര്‍ഡ് വിതരണവും മാര്‍ മാത്യു വട്ടക്കുഴി പിതാവിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ സ്‌കേളര്‍ഷിപ്പു വിതര ണവും നടത്തി.

വി.ജിയന്നയുടെ ജന്മദിനത്തോട് ചേര്‍ന്ന് ശാരീരിക മാനസിക വെല്ലുവിളക ള്‍ നേരിടുന്നവരെയും പ്രായത്താലും രോഗത്താലും പരാശ്രയം വേണ്ടവര്‍ ക്കും സംരക്ഷണം നല്കുകയും ചെയ്യുന്ന ഭവനാംഗ ങ്ളുടെയും കുട്ടികളു ടെയും കാരുണ്യഭവനങ്ങളുടെ സ്‌നേഹസംഗമം- മേഴ്‌സി ഹോംസ് ഡേ – 2018 ഡിസംബര്‍ 8-ാം തീയതി ശനിയാഴ്ച്ച കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റ റില്‍ വച്ചു നടത്തി. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ജസ്റ്റിന്‍ പഴേ പറമ്പില്‍-ന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം അസ്സോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്റ് അദര്‍ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് കേരള സ്റ്റേറ്റ് പ്രസിഡന്റ് ഫാ. മാത്യു. കെ. ജോണ്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അ തിരൂപത കെയര്‍ ഹോംസ് ഡയറക്ടര്‍ ഫാ. സോണി മുണ്ടുനടയ്ക്കല്‍ മു ഖ്യാ അതിഥിയായിരുന്നു.

പഠനത്തിലും സ്വഭാവത്തിലും മികവു പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് സദ്ഗുണ അവാര്‍ഡുകളും നല്‍കി.കിഴക്കേത്തലയ്ക്കല്‍ ജോസ ഫ് സാറിന്റെ ഓര്‍മ്മക്കായി വര്‍ഷംതോറും നല്‍കി വരുന്ന അവാര്‍ഡാണ് സദ്ഗുണ അവാര്‍ഡ്.കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ അധ്യക്ഷനായിരുന്ന മാര്‍ മാത്യു വട്ടക്കുഴി പിതാവിന്റെ പൗരോഹിത്യ രജത ജൂബിലി സ്മാര കമായി ഏര്‍പ്പെടുത്തിയിരുന്ന സ്‌കോളര്‍ഷിപ്പ് രൂപത നേരിട്ടു നടത്തുന്ന കുട്ടികളുടെ സ്ഥാപനങ്ങളിലെ ഉന്നത വിദ്യാഭ്യാസം നേടുന്ന പഠനത്തില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്കായി നല്‍കിവരുന്നു.

ഈ വര്‍ഷം ആര്യമോള്‍ പി.കെ, ബേത്‌ലഹേം ആശ്രമം വണ്ടന്‍ പതാല്‍  ആ ല്‍ബി വര്‍ക്കി,ഹോം ഓഫ്പീസ് കാഞ്ഞിരപ്പള്ളി,അരവിന്ദ് സുകുമാരന്‍, സാന്‍ ജോസ് ബാലഭവന്‍ ഇളങ്ങുളം, ലിയ ജെയിംസ് മാര്‍ത്തോമ ബാലിക ഭവന്‍ പാലമ്പ്ര എന്നിവര്‍ അര്‍ഹരായി. കുട്ടികള്‍ക്കായി നടത്തിയ സെമി നാര്‍ സെന്റ് തോമസ് ചര്‍ച്ച് അമലഗിരി വികാരി ഫാ. സുനില്‍ കൊച്ചുപുര യ്ക്കല്‍ സ്ഥാപന മേധാവികള്‍ക്കായി നടത്തിയ ഓറിയന്റേഷന്‍ ക്ലാസ്സ് ഫാ. മാത്യു കെ. ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. മേഴ്‌സി ഹോംസ് ഡേ ആ ഘോഷത്തിനു മുന്നോടിയായി കുട്ടികള്‍ക്കുവേണ്ടി നടത്തിയ കലാമത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും നിര്‍വഹിച്ചു.ഫാ.റോയി മാത്യു വടക്കേല്‍,ബ്ര.റ്റിജോ തുണ്ടത്തില്‍ വി കെയര്‍ സെന്റര്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

LEAVE A REPLY