കാഞ്ഞിരപ്പള്ളി: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക സ്ഥാനം വഹിച്ച ധീര വനിതയായ അക്കമ്മ ചെറിയാന് സ്വദേശമായ കാഞ്ഞിരപ്പള്ളിയിൽ സ്മാരകം വേണ മെന്ന് കേരള സർവ്വവിജ്ഞാനകോശം വകുപ്പ് ഡയറക്ടർ ഡോ മ്യൂസ് മേരി ജോർജ്ജ് ആവശ്യപ്പെട്ടു. സെൻറ് ഡൊമിനിക്സ് കോളജിൽ നടക്കുന്ന കേരളത്തിലെ ഹിസ്റ്ററി ഹ യർ സെക്കൻഡറി അധ്യാപകർക്കുള്ള ദശദിന പരിശീലന പരിപാടിയായ ഹയർ സെ ക്കൻഡറി സ്കൂൾ ടീച്ചർ ട്രാൻസ്ഫർമേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാ യിരുന്നു അവർ.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് പ്രശസ്തരും ധീരരുമായ വനിതകൾ നാടിന് വലിയ സംഭാവനകൾ നല്കിയിട്ടുണ്ട്. എന്നാൽ ചില സിനിമകൾ അവതരിപ്പിച്ച ആണധികാര ഇടമായിട്ടാണ് കാഞ്ഞിരപ്പള്ളി അറിയപ്പെടുന്നത്. ഇതു പോലെ ചരിത്രത്തിൻറെ ഇടപെടൽ കൊണ്ട് തിരുത്തപ്പെടേണ്ട പല സാഹചര്യങ്ങളുമുണ്ട്.

യോഗത്തിൽ കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി കോട്ടയം ആർ ഡി സി സന്തോഷ് കുമാർ എം അധ്യക്ഷനായിരുന്നു. കോളജ് പ്രിൻസിപ്പൽ ഡോ സീമോൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. കോഴ്സ് ഡയറക്ടർ പ്രൊഫ ബിനോ പി ജോസ്, കോഡിനേറ്റർ യൂസഫ് കുമാർ, ഡോ ജോജി തോമസ് എന്നിവർ പ്രസംഗിച്ചു. ദശദിന പരിപാടിയിൽ കേരളത്തിൻറെ എല്ലാ ഭാഗത്തു നിന്നുമുള്ള 40 ഹയർ സെക്കൻഡറി ഹിസ്റ്ററി അധ്യാപകർ പങ്കെടുക്കുന്നുണ്ട്. ഡോ കെ എൻ ഗണേഷ്, ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ മുബാരക് പാഷ,     ഡോ പയസ് മലേക്കണ്ടത്തിൽ, ഡോ ബർട്ടൺ ക്ലീറ്റസ്, ഡോ അബ്ദുൾ റസാഖ്, ഡൽഹി നാഷണൽ മ്യൂസിയം മുൻ ഡയറക്ടർ ഡോ വേണുഗോപാൽ മുതലായ പ്രമുഖ ചരിത്രകാരന്മാരും അധ്യാപകരും ക്ലാസുകൾ നയിക്കും.