മുക്കൂട്ടുതറ : ഉണ്ടായിരുന്ന സ്ഥലമത്രയും നാട്ടിൽ സ്കൂളിന് നൽകിയ അച്ഛൻ മരിച്ച പ്പോൾ കേറികിടക്കാൻ കിടപ്പാടമില്ലാതായ മകൾക്കും കുടുംബത്തിനും ഒടുവിൽ പട്ടികജാതി, പട്ടിക വർഗ ഗോത്ര കമ്മീഷൻറ്റെ കനിവ്. വീട് നിർമിക്കാൻ ഫണ്ട് അനുവദിക്കാതിരുന്ന പട്ടികജാതി വികസന വകുപ്പിനോടാണ് ഫണ്ട് നൽകണമെന്ന് കമ്മീഷൻ ജസ്റ്റീസ് പി എൻ വിജയകുമാർ ഉത്തരവിട്ടത്. മുട്ടപ്പളളി മഠത്തിപ്പറമ്പിൽ ശാന്തമ്മ, ഭർത്താവ് രാജു എന്നിവർക്ക് മുമ്പ് ബ്ലോക്ക് പട്ടികജാതി വികസന വകുപ്പി ൽ നിന്ന് മൂന്ന് സെൻറ്റ് സ്ഥലം അനുവദിച്ചിരുന്നു.
എന്നാൽ ഈ സ്ഥലത്ത് വീട് നിർമിക്കാൻ അപേക്ഷ നൽകിയപ്പോൾ വകുപ്പ് തളളിക്കള യുകയായിരുന്നു. 32വർഷം മുമ്പ് ഹരിജൻ ക്ഷേമ വകുപ്പ് 12,500 രൂപ വീട് നിർമാണ ത്തിന് നൽകിയിരുന്നെന്ന കാരണം ഉന്നയിച്ചാണ് അപേക്ഷ തളളിക്കളഞ്ഞത്. ഇതിനെ തിരെ ശാന്തമ്മയും ഭർത്താവും കമ്മീഷന് നൽകിയ പരാതിയിലാണ് ഉത്തരവ്. 32 വർഷം മുമ്പ് നൽകിയ നിസാര തുക കൊണ്ട് ഇപ്പോൾ വീടിന് തറ പോലും നിർമിക്കാ നാവില്ല. ശാന്തമ്മയുടെ പിതാവ് പൊന്നുട്ടി ദാനമായി നൽകിയ സ്ഥലത്താണ് മുട്ടപ്പളളി യിൽ സർക്കാർ എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്. 1984 ലാണ് പൊന്നുട്ടി മരിച്ചത്.
അതിന് 30 വർഷം മുമ്പ് 1954 ഫെബ്രുവരി പത്തിനാണ് പൊന്നുട്ടി സ്വന്തം സ്ഥലത്ത് നടത്തിയ കുടിപ്പളളിക്കൂടം സ്ഥലംഉൾപ്പടെ സർക്കാർ ഏറ്റെടുത്തത്. സാമ്പത്തിക പരാധീനത മൂലം അധ്യാപകർക്ക് ശമ്പളം നൽകാനും കുടിപ്പളളിക്കൂടം നടത്താനും കഴിയാതെ വന്ന പൊന്നുട്ടിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു ഏറ്റെടുക്കൽ. എന്നാൽ ഇതിന് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലന്ന് ശാന്തമ്മ പറഞ്ഞു. ഉണ്ടായിരുന്ന വീട് വിറ്റ് മകളുടെ വിവാഹം നടത്തിയതോടെ പൊന്നുട്ടിയും കുടുംബവും വാടക വീടുകളിലായി.
തുടർന്ന് വർഷങ്ങൾക്ക് ശേഷം പൊന്നുട്ടി മരിച്ചത് വാടകവീട്ടിൽ കഴിയുമ്പോഴായി രുന്നു. മകൾ ശാന്തമ്മയും രോഗിയായ ഭർത്താവും സ്വന്തമായി വീടില്ലാതെ ഇപ്പോൾ മകളുടെ വീട്ടിലാണ് താമസം. കമ്മീഷൻറ്റെ ഉത്തരവിൽ നടപടികളായാൽ സഫലമാകു ന്നത് പതിറ്റാണ്ടുകളോളം കാത്തിരുന്ന ഇവരുടെ സ്വന്തം വീടെന്ന സ്വപ്നമാണ്.