കാഞ്ഞിരപ്പള്ളി: ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നട ത്തിയ ഹര്‍ത്താലില്‍ അക്രമണം നടത്തിയ പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഐ.പി.സി 143, 145, 283, 353 എന്നീ വകുപ്പുകാരമാണ് കേസെ ടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തല്‍, അന്യായമായി സംഘം ചേരല്‍, പൊതുഗതാഗത തടസപ്പെടുത്തുക എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.അന്‍വര്‍ഷാ കോനാട്ട്പറമ്പില്‍,ഒ.എം ഷാജി,ഷാ മോന്‍ ഏലീയാസ് അന്‍വര്‍, ഷെജി പി.എച്ച്., നിസു സൈനുദ്ദീന്‍, നൗഷാദ് വേലപ്പറമ്പില്‍, ഫസിലി കോട്ടവാതുക്കല്‍, നൈഫ് ചെറുകര, അഫ്‌സല്‍ മുഹമ്മദ്, ഷിബു ദേവസ്യാ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഹര്‍ത്താലിനിടെ വാഹനം തടയുന്നത് എതിര്‍ത്ത പോലീസിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പ്രവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിക്കന്നത്. സി.ഐ ഷാജു ജോസിനെ പ്രവര്‍ത്തകര്‍ പിടിച്ച് തള്ളുകയും മറ്റ് പോലീസ് ഉദ്യോഗസ്ഥരുമായി ഉന്തുംതള്ളും ഉണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നേതാക്കന്മാരെത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ച് രംഗം ശാന്തമാക്കിയത്.

LEAVE A REPLY