നാളെ സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്ത് ശബരിമല കർമ്മസമിതി.രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.രണ്ട് ദിവ സം പ്രതിഷേധ ദിനം ആചരിക്കാൻ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി ഭീരുവെന്നും വഞ്ചകനെന്നും ശബരിമല കര്‍മസമിതി ആരോപിച്ചു. രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും സമിതി വ്യക്തമാക്കി. ആചാര ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് ശബരിമല കർമസമിതി ആരോപിച്ചു. മുഖ്യമന്ത്രി രാജിവച്ച് മാപ്പ് പറയണമെന്ന് ശബരിമല കർമ്മ സമിതി ആവശ്യപ്പെട്ടു.

അതേ സമയം ഹ​ര്‍​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് വ്യാ​പാ​ര​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി.യുവതികളുടെ ശബരിമലപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സ മിതി വ്യാഴാഴ്ച നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാര വ്യവസാ യി ഏകോപന സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.നസ്‌റുദ്ദീന്‍.സാധാരണപോലെ വ്യാ ഴാഴ്ചയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. 93 സംഘടനകളുമായി ആലോചിച്ചാണ് തീരുമാനം.മുഖ്യമന്ത്രിയോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യ ക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയോടും തങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കില്ലയെന്ന വിവരം അറിയിച്ചിട്ടുണ്ടെന്നും ടി. നസ്റുദ്ദീന്‍ പറഞ്ഞു.

LEAVE A REPLY