ശബരിമലയിലെത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെ പോലീസ് അറ സ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താൽ കാഞ്ഞിരപ്പള്ളി മേഖലയി ൽ പൂർണ്ണം.

അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹിന്ദു ഐക്യവേദിയും ബി.ജെ.പിയുമാണ് ഹര്‍ ത്താല്‍ പ്രഖ്യാപിച്ചത്.പൊൻകുന്നത്ത് ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞങ്കി ലും അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഇല്ല.പൊൻകുന്നത്തും കാഞ്ഞിരപ്പള്ളിയിലും ഇ വർ പ്രകടനവും നടത്തി.കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി മധുരമീനാക്ഷി ക്ഷേത്രത്തിൽ സമാപിച്ചു.

ശബരിമല തീർത്ഥാടകരുമായി കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തിയതല്ലാതെ മറ്റ് ബസ് സർവ്വീസുകൾ ഒന്നും തന്നെ നടന്നില്ല. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹന ങ്ങളും നിരത്തിലിറങ്ങിയെങ്കിലും കടകമ്പോളങ്ങൾ ഒന്നും തന്നെ തുറന്നില്ല. കാഞ്ഞിരപ്പ ള്ളി പൊൻകുന്നം മിനി സിവിൽ സ്റ്റേഷനുകളിൽ ഹാജർ നില കുറവായിരുന്നു.

ശബരിമലയിലെത്തിയ ശശികലയോട് തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടി രുന്നു. ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്.ഇന്നലെ വൈകി ട്ട് 7.30 തോടെയാണ് കെ പി ശശികല ശബരിമലയിലെത്തിയത്. മരക്കൂട്ടത്ത് വെച്ച് പോ ലീസ് ഇവരെ തടഞ്ഞു.

സംഘർഷ സാധ്യത കണക്കിലെടുത്ത് തിരിച്ചുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെ ങ്കിലും അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. 10 മണിക്ക് നട അടച്ചതോടെ മരക്കൂട്ടത്ത് ഇവർ ഉപവാസവും ആരംഭിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം പുലർച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ്‌ ചെയ്തത്.