മുണ്ടക്കയം വെള്ളനാടി യിൽ ആറ്റുപുറം പോക്ക് അളക്കുന്നതിലെ അപാകത പരിഹരി ക്കണമെന്ന് ആവശ്യപ്പെട്ട്  പുറമ്പോക്ക് നിവാസികൾ   മുണ്ടക്കയം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.കയ്യിൽ മണ്ണെണ്ണ കുപ്പിയുമായെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സം ഘത്തെ ഏറെ നേരത്തെ ശ്രമഫലമായാണ് ഇവിടെ നിന്നും അനുനയിപ്പിച്ച് മാറ്റിയത്.
സഞ്ചാരസ്വാതന്ത്ര്യം അടക്കം തടയുന്ന ഹാരിസൺ മലയാളം കമ്പനി യുടെയും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരുടെയും നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ നാല് ദിവസ മായി ആറ്റ് പുറമ്പോക്ക് നിവാസികൾ കുടിൽകെട്ടി സമരം നടത്തിവരികയായിരുന്നു. എന്നാൽ ഇതിന് ശേഷവും തങ്ങളുടെ ആക്ഷേപങ്ങൾക്ക്  യാതൊരു തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ മുണ്ടക്കയം പഞ്ചായത്ത് ഓ ഫീസ് ഉപരോധിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ഉപരോധസമര ത്തിൽ പങ്കെടുത്തത്. കയ്യിൽ മണ്ണെണ്ണ കുപ്പിയടക്കം കരുതിയെത്തിയ സമരക്കാർ പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ തീ കൊളുത്തുമെന്ന ഭീക്ഷണി യും മുഴക്കുന്നുണ്ടായിരുന്നു.
ഹാരിസൺ മലയാളം കമ്പനിക്ക് അനുകൂലമായി ഉദ്യോഗസ്ഥർ പ്രവർത്തിക്കുകയാണെ ന്നും ആറ്റു തീരം പോലും അളന്ന് കുറ്റിയടിച്ച് കൈവശപ്പെട്ടുത്തുകയാണന്നുമായിരുന്നു സമരക്കാരുടെ ആക്ഷേപം.
പതിമൂന്നോളം കുടുംബങ്ങളാണ് ആറ്റുപുറം പൊക്കിൽ താമസിക്കുന്നതെന്നിരിക്കെ സ ർവ്വേകല്ലുകളടക്കം തങ്ങളുടെ വീട്ടുമുറ്റത്താണ് ഇടുന്നതെന്നും ഇവർ ആരോപിച്ചു.
സർവേ നടപടികൾ കുറ്റമറ്റ രീതിയിൽ നടത്താൻ നടപടി സ്വീകരിക്കാമെന്ന് അറിയച്ച തോടെയാണ് സമരക്കാർ പിരിഞ്ഞ് പോകാൻ തയ്യാറായത്.സർവ്വേയിലെ അപാകത ചൂ ണ്ടി കാണിച്ച് കളക്ടർക്ക് പരാതി നൽകാനും പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജു വിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനമായി. കമ്പിവേലി അടക്കം സ്ഥാ പിക്കുന്നത് താല്ക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.