പൊൻകുന്നം: ആറായിരം പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടു പേർ പൊൻകുന്നം പോലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട നടയ്ക്കൽ പുളിക്കൽ താഴെ വീട്ടിൽ അജിനാസ്, പൂഞ്ഞാർ ചേന്നാടുകവല ചേലാപീര് പറമ്പ് വീട്ടിൽ ഷാഹുൽ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ചാക്കുകളിൽ നിറച്ച ഹാൻസ് പായ്ക്കറ്റുകളുമായി കടകളിൽ വിതരണത്തിനു പോ കുമ്പോൾ ഇന്നലെ വൈകിട്ട് പനമറ്റത്തു വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ചിത്രവിവരണം-നിരോധിത പുകയില ഉല്പന്നങ്ങളുമായി പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്ത അജിനാസും ഷാഹുലും.