എരുമേലി പൂഞ്ഞാർ സംസ്ഥാന പാത ടൗണിൽ സംഗമിക്കുന്ന കോസ്‌വേ ജംക്ഷനിലാണ് റോഡിന് ഒരുവശത്ത് രണ്ട് വലിയകുഴികൾ രൂപപെട്ടിരിക്കുന്നത്.പ്രധാന കയറ്റം കയറി യെത്തുന്ന വാഹനങ്ങൾ കുഴികൾ കണ്ട് പെട്ടെന്ന് നിർത്തുന്നത് അപകട കാരണമാകുന്നു ണ്ട്. വലിയവാഹനങ്ങൾ അടക്കം കുഴിയിൽ ചാടാതെ വെട്ടിച്ച് മാറ്റുന്നതും പലപ്പോഴും
രൂക്ഷമായ ഗതാഗത കുരുക്കുനും കാരണമാകുന്നു.
തകർച്ച ഒന്നുമില്ലാത്ത റോഡിൽ ഒരുമാസം മുൻപാണ് കുഴികൾ രൂപപെട്ടത്.ചെറിയ
കുഴി ക്രമേണെ വലുതാവുകയായിരുന്നു.മുണ്ടക്കയം,മുണ്ടക്കയം കോരുത്തോട് പാതയി ൽ ശബരി മല തീർത്ഥാടനത്തിന് മുന്നോടിയായി റോഡ് നിർമ്മാണം നടത്തിയെങ്കിലും കോസ്വേ പാലത്തിന് അപ്പുറത്തു നിന്നുമാണ് നിർമ്മാണം നടന്നത്.ഇനി കുഴികള് നികത്ത ണമെങ്കിൽ ഇപ്പോൾ പൈങ്ങണ വരെയെത്തി നിൽക്കുന്ന കെകെ റോഡിന്റെ ടാറിങ് ജോ ലികൾ ഇവിടെ വരെ എത്തുന്നത് വരെ കാത്തിരിക്കണം.
വാഴൂർ ചെങ്കല്ലേ പള്ളി മുതൽ മുറിഞ്ഞപുഴ വരെ കെകെ റോഡിന്റെനവീകരണം നട ന്നു വരികയാണ് ഇതോടൊപ്പം  കെ.കെ റോഡിൽ നിന്നും വിട്ട് നിൽക്കുന്ന ഇൗ കുഴിക ളും അടയ്ക്കുമോ എന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നുണ്ട്.അപകടങ്ങളും,ഗതാ ഗതകുരുക്കും രൂക്ഷമായതോടെ താൽകാലിക പരിഹാരമെന്നോണം കുഴിയടയ്ക്കൽ എ ങ്കിലും നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

LEAVE A REPLY