കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിന് നേരേ ഗുഢാ ആക്രമ ണം.പ്രതിയെ പിടിക്കാന്‍ ചെന്ന പോലീസുകാരനും ആക്രമണത്തില്‍ പരി ക്ക്.

ആറു മാസം മുമ്പ് ഭാര്യയുടെ ചികില്‍സാ ആവിശ്യത്തിന് എന്ന് പറഞ്ഞാണ് വിഴിക്ക ത്തോട് സ്വദേശിയായ നൂര്‍ എന്ന പ്രവീണ്‍ വിഴിക്കത്തോട് ഡെക്കറേഷന്‍ കട നടത്തുന്ന രാജേഷിന്റെ പക്കല്‍ നിന്നും 80,000 രൂപ കടം വാ ങ്ങിയത്.രാവിലെ പണം തിരികെ ചോദിച്ചതോടെ വൈകുന്നേരം തരാമെന്ന് പറഞ്ഞു.

എന്നാല്‍ പ്രവീണ്‍ സുഹൃത്തായ രഞ്ജിത്തുമൊത്ത് വൈകിട്ട് കടയില്‍ എ ത്തുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് രാജേഷ് പറയുന്നു. പ്രവീണ്‍ ഉടുമുണ്ടഴിച്ച് തന്റെ കഴുത്തില്‍ കുരുക്കിട്ട് കൊല്ലാന്‍ ശ്രമിച്ചെന്നും കരിങ്ക ല്ല് കൊണ്ട് തലക്കടിച്ചുവെന്നും കടയില്‍ 60,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നും പോലീസിനു നല്‍കിയ പരാതി യില്‍ രാജേഷ് പറയുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാരേ കമ്പിവടി കാട്ടി ഇവര്‍ ഭീഷണിപ്പെടുത്തി.തുടര്‍ന്ന് പോലീ സ് ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു. മല്‍പിടുത്തത്തില്‍ സി.പി.ഒ ഷാജിചാക്കോക്ക് പരിക്കേറ്റു. കാ ഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

LEAVE A REPLY