പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷയ്ക്ക് പ്രത്യേക പോലീസ് സംഘമാണെത്തിയത്. സി.ആര്‍.പി.എഫ് അംഗങ്ങളെയും സ്ട്രൈക്കിംഗ് ഫോഴ്സിനെയുമാണ് കൂടുതലായി നി യോഗിച്ചത്. ബൂത്തുകളുടെ സമീപ പ്രദേശത്ത് ക്യാമ്പ് ചെയ്ത സംഘം അവശ്യസമയ ത്ത് മാത്രമാണ് ബൂത്തുകളിലെത്തിയത്.
പോലീസ് മുഴുവന്‍ സമയ പട്രോളിങ് തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ചിരുന്നു. ഒരു പ്രദേശത്ത് അഞ്ചു വാഹനങ്ങളാണ് പട്രോളിങ് നടത്തുക. എല്ലാ ബൂത്തുകളിലും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കാവലുണ്ടാവും. ഒരേസ്ഥലത്ത് ഒന്നില്‍ക്കൂടുതല്‍ ബൂത്തുകളു ണ്ടെങ്കില്‍ പോലീസുകാര്‍ക്കൊപ്പം എസ്.പി.ഒയും ഡ്യൂട്ടിയിലുണ്ടാവും.
പൂഞ്ഞാര്‍ നി യോജകമണ്ഡലത്തിലെ ഈരാറ്റുപേട്ട മുഹമ്മദ് മേത്തര്‍ മറിയുമ്മ മെമ്മോ റിയല്‍ സ്‌കൂ ളിലെ മൂന്ന്, നാല്, അഞ്ച്, ബൂത്തുകള്‍, ഈരാറ്റുപേട്ട ഗവ.എച്ച്.എസ്. എ സിലെ 16, 17, 18 ബൂത്തുകള്‍,തീക്കോയി സെന്റ് മേരീസ് എല്‍.പി സ്‌കൂളിലെ 19ാം നമ്പ ര്‍ ബൂത്ത്, കോരൂത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ 141ാം നമ്പര്‍ ബൂത്ത്, കോരൂ ത്തോട് സെന്റ് ജോര്‍ജ് യു.പി സ്‌കൂളിലെ 142, 143 നമ്പര്‍ ബൂത്തുകള്‍ എന്നിവയാണ് പ്ര ശ്‌ന സാധ്യതാ ബൂത്തുകളായി പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.