1929 മാര്‍ച്ച് 29 – വാഴൂര്‍ ചാമംപതാല്‍ മങ്ങാട്ട് ഭവനത്തില്‍ ജനനം.വാഴൂരിന്റെ നവോ ത്ഥാന നായകരില്‍ ഒരാളും ശ്രീമൂലം പ്രജാസഭ അംഗവുമായിരുന്ന മങ്ങാട്ട് ഗോവിന്ദപ്പി ള്ളയുടെ (വലിയച്ഛന്‍) ശിക്ഷണത്തിലും സംരക്ഷണത്തിലും വളര്‍ന്നു.

ചാമംപതാല്‍ എല്‍.പി.എസ്., സെന്റ് ജോര്‍ജ്ജ് യു.പി.എസ്. (18-ാം മൈല്‍), പൊന്‍കു ന്നം കെ.വി.എച്ച്.എസ്., പെരുന്ന എന്‍.എസ്.എസ്.എച്ച്.എസ്. എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം.ചങ്ങനാശ്ശേരി എസ്.ബി.കോളജ്, ആലപ്പുഴ എസ്.ഡി.കോളജ്, തിരുവനന്തപുരം മഹാരാജാസ്, തൈക്കാട് ഗവ. ബി.എഡ്. കോളജ് എന്നിവിടങ്ങളില്‍ കോളജ് വിദ്യാഭ്യാസം.

1951-ല്‍ അദ്ധ്യാപക വൃത്തിയില്‍ പ്രവേശിച്ചു. കങ്ങഴ എച്ച്.എസ്, പാമ്പാടി എം.ജി. എം.എച്ച്.എസ്, തുടര്‍ന്ന് 1953 മുതല്‍ 31 വര്‍ഷക്കാലം വാഴൂര്‍ എസ്.വി.ആര്‍.വി. എന്‍.എസ്.എസ്.എച്ച്.എസ്-ല്‍ അദ്ധ്യാപകനായും 1956 മുതല്‍ 1984-ല്‍ വിരമിക്കുന്ന തുവരെ പ്രധാനാദ്ധ്യാപകനായി 28 വര്‍ഷക്കാലം സേവനം അനുഷ്ഠിച്ചു.1951 മുതല്‍ വാഴൂര്‍ സൗത്ത് 827-ാം നമ്പര്‍ കരയോഗം പ്രസിഡന്റായി ചുമതലയേറ്റ് ഇന്നും തല്‍സ്ഥാ നത്ത് തുടരുകയാണ്.

വിദ്യാഭ്യാസ കാലത്തിനുശേഷം അദ്ധ്യാപകവൃത്തിയിലേക്കു കടക്കുകയും സാമൂഹ്യ രംഗത്ത് കാലൂന്നുകയും ചെയ്തപ്പോള്‍ മുതല്‍ തന്നെ വാഴൂരില്‍ ഒരു ഹൈസ്‌കൂള്‍ ഉണ്ടാ കണമെന്ന ആഗ്രഹുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ആധുനിക കേരള ത്തിന്റെ നവോത്ഥാന നായകരിലൊരാളായിരുന്ന ശ്രീ. ചട്ടമ്പിസ്വാമികളുടെ ശതാബ്ദി സ്മാരകമായി വാഴൂരില്‍ ഒരു സ്‌കൂള്‍ അനുവദിക്കുവാന്‍ ഇന്നാട്ടിലെ 4 കരയോഗ ങ്ങളും തീര്‍ത്ഥപാദാശ്രമ മഠാധിപതിയായിരുന്ന ശ്രീമദ് വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമിക ളുംകൂടി പരിശ്രമിച്ചത്. ഈ മുന്നേറ്റത്തില്‍ ശ്രീ.എം.കെ.ഗോപാലകൃഷ്ണന്‍ നായര്‍ പങ്കാ ളിയാകുകയും 1953-ല്‍ സ്‌കൂള്‍ സ്ഥാപിക്കുവാനും സാധിച്ചു. തുടര്‍ന്ന് 1965-ല്‍ ഹൈസ്‌ കൂളിനോട് ചേര്‍ന്ന് വാഴൂര്‍ എന്‍.എസ്.എസ്. കോളജ് സ്ഥാപിക്കുന്നതിന് നേതൃത്വം കൊടുത്തു.

ഇക്കാലഘട്ടത്തില്‍തന്നെ സഹകരണ മേഖലയിലേക്ക് കടക്കുകയും വാഴൂര്‍ ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായി 28 വര്‍ഷവും, കോട്ടയം കാര്‍ഷിക വികസന ബാങ്കിന്റെ ഡയറക്ടറായി 30 വര്‍ഷവും, ഒരു പതിറ്റാണ്ടുകാലം ബാങ്ക് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. ചങ്ങനാശ്ശേരി താലൂക്ക് കാര്‍ഷിക വികസനബാങ്ക് ഡയറക്ടറായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന് അകത്തും പുറത്തും സേവനം അനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ശിഷ്യസമൂഹത്തില്‍, കാനം രാജേന്ദ്രന്‍ എക്‌സ് എം.എല്‍.എ., തീര്‍ത്ഥപാദാശ്രമ മഠാധിപതി ശ്രീമദ് പ്രജ്ഞാനാ നന്ദ തീര്‍ത്ഥപാദ സ്വാമികള്‍, ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത, മല യാള മനോരമ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം, ഡോ.ജി.ഗംഗാ ധരന്‍ നായര്‍, അഡ്വ.ജി.രാമന്‍ നായര്‍, കാര്‍ട്ടൂണിസ്റ്റ് നാഥന്‍, ഡോ. കാനം ശങ്കരപ്പിള്ള തുടങ്ങിയവര്‍ പ്രമുഖന്മാരില്‍ ചിലര്‍ മാത്രമാണ്.
ഒരു നാടിന്റെ നവോത്ഥാനത്തിനായി, ജീവിതത്തിന്റെ വിവിധ തുറകളിലുള്ള അനേകായിരങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് നേതൃത്വം കൊടുത്ത എം.കെ.ഗോപാലകൃഷ്ണന്‍ നായര്‍ (നാടിന്റെ ഹെഡ്മാസ്റ്റര്‍ സാര്‍) നവതിയുടെ നിറവിലും കര്‍മ്മനിരതനാണ്. പൗരാവലിയും ശിഷ്യസമൂഹവും ഒത്തുചേര്‍ന്ന് അദ്ദേഹത്തിന്റെ നവതി ആഘോഷിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ്. 2018 ഏപ്രില്‍ 14 ശനിയാഴ്ച അദ്ദേഹത്തിന്റെ ഔദേ്യാഗിക പ്രവര്‍ത്തനവേദിയാ യിരുന്ന വാഴൂര്‍ എസ്.വി.ആര്‍.വി. എന്‍.എസ്.എസ്. എച്ച്.എസ്.എസ്. അങ്കണം അതിനായി ഒരുങ്ങിക്കഴിഞ്ഞു.