ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ കാഞ്ഞിരപ്പള്ളി താലൂക്ക് തല കൺവെൻ ഷനും തെരഞ്ഞെടുപ്പും നടന്നു.  യോഗം സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ഇ. എസ് ബിജു ഉദ്ഘാടനം ചെയ്തു. പാരമ്പര്യ സ്വർണ്ണ തൊഴിലാളികൾക്ക് എച്ച്.യു.ഐ. ഡി ചെയ്യുവാനുള്ള ലൈസൻസ് സുതാര്യമാക്കണമെന്ന് യോഗത്തിൽ ആവിശ്യം ഉയ ർന്നു.
കാഞ്ഞിരപ്പള്ളി ലാന ഭവനിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ എൽ .കുമാറിനെ പ്രസിഡൻ്റായും സെക്രട്ടറിയായി ജി. സാബു ഓട്ടുക്കുളം തമ്പലക്കാടിനെയും ഖജാൻജിയായി പി.കെ അനിൽകുമാർ പുലിക്കുന്നേൽ മുകളേൽ, എരുമേലിയേയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡൻ്റുമാരായി പി.എസ് അനിൽകുമാർ, ബി.എസ് സുനോജ് എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി പി.എൻ സന്തോഷ് കുമാർ, പി.എസ് അനിൽകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.