പ്രായപൂർത്തിയാകാത്ത സ്കൂൾ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും മറ്റും വി ൽപ്പനക്കായി കൊണ്ടുവന്ന 220 ഗ്രാം കഞ്ചാവുമായി 5 പേർ പിടിയിൽ.  പൊൻകുന്നം ചിറക്കടവ് താമരക്കുഴിയിൽ വിഷ്ണു(23), കോടിമത പുഞ്ചിരിച്ചിറയിൽ ജിന്റോ(23), കുമാരനെല്ലൂർ തക്കിപറമ്പിൽ അർജുൻ ദാസ്(22), അയ്മനം ആവണിറോഡിൽ പോത്ത ൻമാലിൽ ജസ്റ്റിൻ(22), പൊൻകുന്നം ചിറക്കടവ് പന്നിയാമാക്കിൽ റ്റിവിൻ(20) എന്നിവ രെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
വൈകിട്ട് 5 മണിയോടെ കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിന് സമീപത്തെ ഒരു ലോ ഡ്ജിൽ നിന്നും ചെറിയ കടലാസ്സ് പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 220 ഗ്രാം കഞ്ചാ വാണ് പിടിച്ചെടുത്തത്. എസ്.ഐ രമേശ് എ യുടെ നേതൃത്വത്തിൽ എ.എസ്.ഐ അബ്ദുൽ റഹ്മാൻ, എ.എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒ മാരായ പ്രദീപ്, സോജൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY