കാളകെട്ടി:അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ കോട്ടയം ജില്ലാ പഞ്ചായത്ത് ഏഴ് ലക്ഷം രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റൻ കുളത്തുങ്കൽ നിർവഹിച്ചു.
പി.റ്റി.എ പ്രസിഡന്റ് ജോസ് ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡംഗങ്ങളായ മാത്യു ജേക്കബ്, ചാക്കോച്ചൻ ചുമപ്പുങ്കൽ, പ്രിൻസിപ്പാൾ ജിജി തോമസ്  ,ഹെഡ്മിസ്ട്രസ്സ് സ്റ്റെസ്സി സെബാസ്റ്റ്യൻ, റൊമാനോ സെബാസ്റ്റൻഎന്നിവർ സംസാരിച്ചു.
റ്റീം റിപ്പോര്‍ട്ടേസ് കാഞ്ഞിരപ്പള്ളി….