കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ലബോറട്ടറി രാത്രിയില്‍ പ്രവര്‍ത്തിക്കുന്നി ല്ല. ഇതോടെ രണ്ടു ദിവസങ്ങളിലായി ദുരിതത്തിലായത് നിരവധി രോഗികള്‍. 24 മണി ക്കൂറും പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറിയാണ് രണ്ടു ദിവസമായി പകല്‍ മാത്രമായി പ്ര വര്‍ത്തിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് രാത്രികാല സേവനം മുടങ്ങിയത്. ഈ ദിവസങ്ങളില്‍ രാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ വര്‍ മറ്റു മാര്‍ഗങ്ങളില്ലാതെ ദുരിതത്തിലായി. രാത്രികാലങ്ങളില്‍ പ്രദേശത്ത് സ്വകാര്യ ലബോറട്ടറികളും പ്രവര്‍ത്തിക്കുന്നില്ല. ഇന്നലെ രാവിലെ എട്ടിന് ശേഷമാണ് ലബോറട്ട റി തുറന്നു പ്രവര്‍ത്തിച്ചത്. രാവിലെ രക്തപരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാനെത്തി യവര്‍ ഏറെനേരം കാത്തു നില്‍ക്കേണ്ട ഗതികേടിലായിരുന്നു. ഒന്പത് ജീവനക്കാരു ള്ള ലബോറട്ടറയില്‍ കഴിഞ്ഞ ദിവസം ഒരു താത്കാലിക ജീവനക്കാരിയെ സസ്പെന്‍ ഡ് ചെയ്യുകയും ഒരാള്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തതാണ് രാത്രിയില്‍ ല ബോറട്ട റി പ്രവര്‍ത്തിക്കാന്‍ കഴിയാതായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

എന്നാല്‍, മറ്റ് ജീവനക്കാരുണ്ടായിട്ടും ലബോറട്ടറി പ്രവര്‍ത്തിക്കാത്തതിലാണ് പ്രതിഷേ ധമുയരുന്നത്. ഇപ്പോള്‍ രണ്ട് ദിവസത്തേക്കാണ് ലബോറട്ടറിയിലെ രാത്രികാല സേവ നം നിര്‍ത്തിവച്ചിരിക്കുന്നത്. എന്നാല്‍ വരുംദിവസങ്ങളില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം രാത്രികാല സേവനം മുടങ്ങുമെന്നാണ് അശുപത്രി അധികൃതര്‍ നല്‍കുന്ന വി വരം. ഇന്നു മുതല്‍ തിങ്കളാഴ്ച വരെ രാത്രികാല സേവനം തുടര്‍ച്ചയായി ഉണ്ടായിരിക്കു മെന്നും അധികൃതര്‍ അറിയിച്ചു.