കാഞ്ഞിരപ്പള്ളി: പൂഞ്ഞാര്‍ തേക്കേക്കര പനച്ചിപാറ സ്വദേശി കളത്തില്‍ ബോബി തോമസാണ് പിടിയിലായത്.സി.ഐ ഷാജു ജോസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി എസ്.ഐ അന്‍സ ലും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വര്‍ഷമാ യി ഇയാള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം വിഴിക്കത്തോട് സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥിക ളെ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് വാങ്ങാനെന്ന വ്യാജേന ബോബിയെ കാളക്കട്ടി ഭാഗത്തേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുക യായിരുന്നു. പിടിയിലാകുമ്പോള്‍ ഇയാളുടെ കൈവശം വില്‍പ്പനക്കായി ചെറു പൊതികളിലായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.ഏറെ നാളായി ഈരാറ്റുപേട്ടയില്‍ നിന്നുമാണ് കഞ്ചാവ് കാഞ്ഞിരപ്പള്ളിയില്‍ എത്തുന്നത്.പതിനഞ്ച് മുതല്‍ ഇരുപത്തിയൊന്ന് വയസു വരെ ഉളളവരാണ് ഇവരുടെ ശ്രദ്ധ.

രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം…

മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ ദ്ധിച്ചു വരുകയാണെന്നും രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു.

പതിനഞ്ചു മുതല്‍ ഇരുപത്തിയൊന്ന് വയസു വരെയുള്ള വിദ്യാര്‍ത്ഥി കളാണ് കഞ്ചാവിന്റെ ഉപയോഗം കൂടുതല്‍. സിഗരറ്റ് വലിയിലൂടെ യാ ണ് തുടക്കം . പിന്നീട് കഞ്ചാവിലേക്ക് മാറുകയാണുണ്ടാകുന്നതെന്നും പോലീസ് പറഞ്ഞു.ഈ പ്രായക്കാര്‍ ആറുമണിക്ക് ശേഷം കൂട്ടുകൂടുന്നതി ല്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഇവര്‍ ഏതു തരത്തിലുള്ളവരുമായാ ണ് കൂട്ടുകൂടുന്നത് എന്നതും എവിടെയാണ് പോയെത് എന്നും ദിവസ വും അന്വേഷിക്കണം.

ഇരുചക്ര വാഹനങ്ങള്‍ ആറു മണിക്ക് ശേഷം കഴിവതും കൊടുത്ത് വിടാതിരിക്കുക. കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വിത്യാസമില്ല. വീട്ടിലെ വില പിടിപ്പുള്ള വസ്തു ക്കള്‍ വിറ്റും ഇവര്‍ കഞ്ചാവിനായി പണം കണ്ടെത്തും.

ഇത്തരക്കാരിലെ സ്വഭാവത്തിലെ അസ്വഭാവികത ശ്രദ്ധയില്‍ പെട്ടാല്‍ 9497987076 (സി.ഐ, കാഞ്ഞിരപ്പള്ളി) 94979803 23 ( എസ്.ഐ, കാഞ്ഞിരപ്പ ള്ളി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ശ്രദ്ധിക്കേണ്ടവ…

സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരുടെ കണ്ണുകള്‍ തൂങ്ങിയിരി ക്കും.

കുട്ടികളിലെ അസ്വാഭാവികത മനസിലാക്കുക.

സ്ഥിരമായി വൈകുന്നേരങ്ങളില്‍ ചുണ്ട് വരളാതിരിക്കാന്‍ ലിപ്പ് ബാം തേക്കുന്നതും, വിക്‌സ് മുട്ടയി കഴിക്കുന്നവരും സ്‌പ്രേ അടിക്കുന്നതും ശ്രദ്ധിക്കുക.

കഞ്ചാവ് ഉപയോഗിക്കുന്നവരുടെ കൈയില്‍ അതിന്റെ മണം ഏറെ നേരം നിലനില്‍ക്കും.