പൊൻകുന്നം ഗണേശോത്സവഭാഗമായി ഏർപ്പെടുത്തിയ പ്രഥമ ഗണേശസേവാ പുരസ്‌കാരം നാരായണീയ പ്രചാരക ടി.എൻ.സരസ്വതിയമ്മയ്ക്ക്. ആത്മീയരംഗത്ത് സേവനം ചെയ്യുന്നവർക്കായി ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാരായണീയസമിതികൾ രൂപവത്ക്കരിച്ച് നാരായണീയ പരിശീലനം നൽകിവരികയാണ് ദേശീയ അധ്യാപക അവാർഡ് ജേതാവുകൂടിയായ ടി.എൻ.സരസ്വതിയമ്മ. 18-ന് വൈകീട്ട് ആറിന് പൊൻകുന്നം രാജേന്ദ്രമൈതാനത്ത് ഗണേശോത്സവച്ചടങ്ങിൽ സ്വാമി ചിദാനന്ദപുരി പുരസ്‌കാരം സമ്മാനിക്കും.