കാഞ്ഞിരപ്പള്ളി: ഗാന്ധിജയന്തി ദിനാഘോഷം ഉദ്ഘാടനവും പ്രംഗവുമി ല്ലാതെ ശുചീകരണം മാത്രമാക്കി വേറിട്ടതാക്കുകയാണ് ഈ യുവാക്കള്‍. ദേശിയപാത 183ല്‍ കാലങ്ങളായി പോസ്റ്റര്‍ പതിച്ചും പായല്‍ പിടിച്ചും വൃത്തിഹീനമായിരുന്ന പേട്ടകവലയിലെ പാലത്തിന്റെ കൈവരികള്‍ ക്ക് പുതുനിറം നല്‍കിയിരിക്കുകയാണ് പൊടിമറ്റം സെന്റ് ജോസഫ്സ് ഇടവകയിലെ കെ.സി.വൈ.എം പ്രവര്‍ത്തകര്‍. ആദ്യമായി പാലത്തിന്റ കൈവരികള്‍ കഴുകി വൃത്തിയാക്കി.
തുടര്‍ന്ന് വെളുത്ത ചായം തേച്ചതോടെ കൈവരികള്‍ നാലാള്‍ കാണുന്ന നിലയിലായി. പൊള്ളുന്ന ചൂടിനെയും വൈകിട്ട് പെയ്ത മഴയെയും വ കവെക്കാതെയുള്ള ഇവരുടെ ജോലി നാട്ടുകാരുടെ അഭിനന്ദനത്തിനര്‍ഹ മായി. അംഗങ്ങള്‍ തന്നെ പിരിവിടെത്താണ് കൈവരികള്‍ കഴുകുന്നതിനു ള്ള ഉപകരണം വാടകയക്ക് എടുത്തതും ചായം വാങ്ങിയതും. കെ.സി. വൈ.എം ഭാരവാഹികളായ സിജോ പൊടിമറ്റം, ബിനു ജോസഫ്, ലൂയി സ് ആന്റണി, ബിബിന്‍ തോമസ്, എബി കുളമറ്റം, അഖില്‍ ടോമി, ജെയ്‌സ ണ്‍ രാജു, സുബിന്‍, മൊബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY