കാഞ്ഞിരപ്പള്ളി: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് കഞ്ചാവു വില്‍പ്പന നടത്തിയ യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. മുണ്ടക്കയം മുപ്പത്തൊന്നാംമൈല്‍ പള്ളിക്കശ്ശേരില്‍ സതീഷി (22)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കാഞ്ഞിരപ്പള്ളി സിഐ ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്ഐ എ.എസ്. അന്‍സല്‍, സിപിഒമാരായ ഷാജി ചാക്കോ, ടൈറ്റസ്, സി. രാജ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ മണ്ണാറക്കയ ത്തുനിന്ന് സതീഷിനെ പിടികൂടിയത്.
ഒരു മാസം മുന്പ് കൊല്ലമുളയില്‍ നിന്നു മോഷ്ടിച്ച ബൈക്കില്‍ കറങ്ങിയായിരുന്നു കഞ്ചാവ് വില്‍പ്പന. കഞ്ചാവിന് അടിമയായ ഇയാളുടെ പേരില്‍ പാലാ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള വിളക്കുമാടം സ്‌കൂളില്‍ മോഷണം നടത്തിയ കുറ്റത്തിനും കേസുണ്ട്. ഇയാളെ ഇന്ന് കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കും.