അറസ്റ്റിലായത് 20 കാരന്‍…

പാമ്പാടിയിലും പരിസര പ്രദേശത്ത് സ്‌കൂള്‍ കുട്ടികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളി കള്‍ക്കും ഗഞ്ചാവും, കഞ്ചാവ് വലിക്കുന്ന O C B പേപ്പറും എത്തിച്ചു നല്‍കുന്ന കൊറിയര്‍ സര്‍വ്വീസ് ഏജന്റ് കോട്ടയം വടവാതൂര്‍ പുളിമൂട്ടില്‍ ഏബ്രഹാം മകന്‍ അരുണ്‍ (20) നെ പാമ്പാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.പി.അനൂപ് ന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു.മുന്‍മ്പ് കഞ്ചാവ് കേസ്സില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതാണ്.

സീസണ്‍ കാലമായതിനാല്‍ ബസ് സ്റ്റാന്‍ഡിലും, സ്‌കൂള്‍ പരിസരത്തും മഫ്ത്തി സംഘങ്ങ ളായി എക്‌സൈസ് പരിശോധനകള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ഇയാൾ പിടിയിലായത്.മണര്‍കാട് സ്റ്റാന്‍ഡില്‍ ഫ്രീക്കന്‍ കാരെ പരിശോധിച്ചപ്പോള്‍ ലഭിച്ച ഫോണ്‍ കോളി നെ പിന്‍തുടര്‍ന്ന് എക്‌ സെസ് മഫ്തി സംഘങ്ങള്‍ ഇടപാടുകാരായി സമീപിച്ചാണ് പ്രതിയെ വലയിലാക്കിയത് ‘മുന്തിയ ഇനം ബൈക്കും പിടിച്ചെടുത്തു.റെയ്ഡില്‍ പി ഒ മാരായ ശ്രീകാന്ത്, ബിജു ജേക്കബ്., സിഇഒമാ രായ മാമ്മന്‍ ശാമുവേല്‍, അരുണ്‍, പ്രവീണ്‍, ഹരികൃഷ്ണന്‍ ,ആശാലതാ,സോജി എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY