എരുമേലി:നിരവധി തവണ കഞ്ചാവ് കേസില്‍ പിടിയിലായിട്ടുള്ള യു വാവിനെ ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എരുമേലി ശ്രീനിപുരം കോളനിയില്‍ എരപ്പുങ്കല്‍ ഗിരീ ഷ് (30) എന്ന പൂട്ട് ഗിരീഷ് ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച് രാവിലെ ശ്രീ നിപുരം കോളനിയില്‍ വീടിന് സമീപത്ത് വെച്ച് എരുമേലി റേഞ്ച് ഇന്‍ സ്പെക്ടര്‍ ജെ എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സം ഘം പിന്തുടര്‍ന്നെത്തി പിടികൂടുകയായിരുന്നു.

ഇയാള്‍ നിരവധി ക്രിമി നല്‍ കേസുകളിലും മോഷണ കേസുകളിലും പ്ര തിയായിട്ടുള്ളതും വിദ്യാ ര്‍ത്ഥികള്‍ക്കടക്കം ഗഞ്ചാവ് വില്‍പ്പന നടത്തി വരുന്ന ആളുമാണ്.തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും കഞ്ചാവുമായി യു വാവ് എരുമേലിയില്‍ എത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പിന്തുടരുകയാ യിരുന്നെന്ന് എക്‌സൈസ് സംഘം പറഞ്ഞു. സ്‌ പോര്‍ട്‌സ് ബാഗില്‍ ആണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.കഴിഞ്ഞയിടെ തി രുവനതപുരം പാറശ്ശാല യില്‍ ട്രെയിനില്‍ വെച്ച് ബാഗില്‍ മൂന്ന് കിലോ കഞ്ചാവുമായി പിടികൂടി യത് ഉള്‍പ്പടെ ഒരു ഡസനോളം കേസുകള്‍ പ്ര തിയുടെ പേരിലുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ഇന്‍സ്പെക്ടര്‍ ജെ എസ് ബിനു, അസി.ഇന്‍സ്പെക്ടര്‍ പി വൈ ചെറി യാന്‍,പ്രിവന്റീവ് ഓഫീസര്‍മാരായ പി റ്റി ബനിയാം,കെ എന്‍ വിനോ ദ്,സിവില്‍ ഓഫീസര്‍മാരായ വി എസ് ശ്രീലേഷ്,പി ആര്‍ രതീഷ്,പി എസ് ഷിനോ, എം എച്ച് ഷഫീക്, എം എസ് ഹാംലെറ്റ്, വനിതാ സിവില്‍ ഓഫീ സര്‍ ശ്രീജാമോള്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

LEAVE A REPLY