അരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. വിൽപ്പനക്കായി കൊണ്ടുവന്ന 505 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈകൊട്രോ പിക്‌ സബ്‌സ്റ്റൻസ് ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്തു. കോട്ടയം പുളിക്കൽകവല പുള്ളി യിൽ ബിനിൽ മാത്യു, പത്തനാട് തടത്തിൽ വിഷ്ണു, പൊൻകുന്നം ചിറക്കടവ് മടുക്കയി ൽ രോഹിത് എന്നിവർ ആണ് പിടിയിലായത്.

ഈരാറ്റുപേട്ട പാലാ റോഡിൽ ഇടപ്പാടി ഭാഗത്ത് വാഹനപരിശോധനയ്ക്കിടെയാണ് മാരുതി റിറ്റ്സ് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. പാലാ ഡിവൈ എസ്പി കെ. ബിജുമോൻ്റെ നേതൃത്വത്തിൽ പാലാ എസ്.ഐ വിനോദ് കുമാർ, എസ്. സി.പി.ഒ.മാരായ സിനോയ്‌മോൻ, മണി, സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, ടോണി എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.