അതെ ഞാൻ ടീച്ചറിന്റെ പെട്രീഷ്യ തന്നെ. മുപ്പത് വർഷത്തിന് ശേഷം പ്രിയപ്പെട്ട ശിഷ്യ യെ നേരിൽ കണ്ട അലീസ് ടീച്ചർക്കിത് സന്തോഷത്തിനൊപ്പം അഭിമാനത്തിന്റെ നിമിഷം.
മറ്റ് ഏത് ജോലിയെക്കാളും മഹത്തരമാണ് അധ്യാപക വൃത്തി. അക്ഷരങ്ങളും അറിവു കളും പകർന്ന് തന്ന ഗുരുക്കൻമാരെ വർഷങ്ങൾ കഴിഞ്ഞാലും ആരും മറക്കില്ല. അത്തര മൊരു ഗുരു ശിഷ്യക്കൂടിക്കാഴ്ചയുടെ ആത്മ സംതൃപ്തിയിലാണ് ഇന്ന് പൊൻകുന്നം പ ത്തൊൻ മതാം മൈൽ സ്വദേശിയായ ആലീസ് ടീച്ചർ.മുപ്പത് വർഷങ്ങൾക്കപ്പുറം തന്റെ പ്രിയപ്പെട്ട ശിഷ്യയെ നേരിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിൽ.
ആ കഥയിങ്ങനെ..
1986 ൽ പുനലൂർ സെന്റ് ഗൊരേത്തി ഹയർസെക്കണ്ടറി സ്കൂളിലേക്ക് ഏഴാം ക്ലാസ് അ ധ്യാപികയായാണ് ആലീസ് ടീച്ചർ എത്തുന്നത്.പെട്രീഷ്യ അന്ന് അവിടെ ഏഴാം ക്ലാസ് വി ദ്യാർത്ഥിനിയാണ്. പെട്രീഷ്യ അടക്കം ഇരുപതോളം വിദ്യാർത്ഥിനികളും, ആലീസ് ടീച്ചറ ടക്കം നാല് അധ്യാപകരും തുടർന്നങ്ങോട്ട് ഒരു വീട്ടിലായിരുന്നു താമസം. കൂട്ടത്തിൽ മിടു ക്കിയായിരുന്ന പെട്രീഷ്യ അധികം വൈകാതെ ആലിസ് ടീച്ചറുടെ ഓമനയായി മാറി. ക ണ്ണുകളിലെ ആ തിളക്കവും പഠനത്തിലെ മിടുക്കുമാണ് തന്നെ ഏറെ ആകർക്ഷിച്ചതെന്ന്  ടീച്ചറിന്റെ പക്ഷം.കലാ രംഗത്തും മുൻപന്തിയിലായിരുന്ന ആ പാവാടക്കാരി ടീച്ചറി ന്റെ മനസ് കീഴടക്കുകയായിരുന്നു.തുടർന്നങ്ങോട്ട് ഗുരുശിഷ്യബന്ധത്തിനപ്പുറം അമ്മ യും മകളുമായി ആയിരുന്നു അവരുടെ ജീവിതം.
എന്നാൽ 89 ൽ ആലീസ്  ടീച്ചറിന് എരുമേലി സെന്റ് തോമസ് സ്കൂളിലേക്ക് സ്ഥലമാറ്റം ആയതോടെ അവർ തമ്മിലുള്ള ബന്ധം നിലച്ചു. ഇടയ്ക്ക് ടീച്ചറും പെട്രീഷ്യയും പരസ്പ രം അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.ഇതിനിടയിൽ എ ഞ്ചിനിയറിംഗ് പഠനം പൂർത്തിയാക്കിയ പെട്രീഷ്യ ബാംഗ്ലൂരിൽ വിപ്രോ കമ്പനിയിൽ ഉ ന്നത തസ്തികയിൽ ജോലിയിൽ പ്രവേശിച്ചു. . ടീച്ചറാകട്ടെ അധ്യാപക വൃത്തിയിൽ നി ന്ന് വിരമിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് 2016 ഡിസംബർ മുപ്പത്തൊന്നിന് അലീസ് ടീച്ചറിന് മെസഞ്ചറിൽ ഒരു സന്ദേശം ലഭിക്കുന്നത്. പൂജ പെട്രീഷ്യ എന്ന ഐ ഡി യിൽ നിന്നായിരുന്നു സന്ദേശം .സന്ദേശം ഇതായിരുന്നു  “ഇത് ആലീസ് ടീച്ചറാണോ “. പൂജ എന്ന പേര് പരിചയമില്ലാതിരുന്നതിനാൽ ടീച്ചർ ആദ്യം മെസേജ് ശ്രദ്ധിച്ചിരുന്നില്ല.
പിന്നീട് മെസേജ് ശ്രദ്ധിച്ച ടീച്ചർ മറുപടി നൽകി ഒപ്പം ഒരു ചോദ്യവും കൂടി പൂജ പെട്രീ ഷ്യ തന്റെ പ്രിയപ്പെട്ട പഴയ ശിഷ്യയാണോ എന്ന് ഉടൻ മറുപടി എത്തി ” അതെ ഞാൻ ടീച്ചറിന്റെ പെട്രീഷ്യ” തന്നെ. ടീച്ചറിന്റെയും പെട്രേഷ്യയുടേയും ആഹ്ളാദത്തിന് അതി രുണ്ടായിരുന്നില്ല. ഇടക്കാലം കൊണ്ട് ഇല്ലാതായ ആ ബന്ധം ഫോൺ വിളികളിലൂടെ വീ ണ്ടും ദൃഢമായി. ഏറ്റവുമൊടുവിൽ ബാംഗ്ലൂരിലെത്തിയ ടീച്ചറെ കാണാൻ ആ പഴയ പാവാടക്കാരി വീണ്ടും ഓടിയെത്തി.മൂന്ന് പതിറ്റാണ്ട് കൾക്ക് ശേഷമുള്ളകൂടിക്കാഴ്ച .വാരിപ്പുണർന്ന് കൊണ്ടാണ് തന്റെ പ്രിയപ്പെട്ട ശിഷ്യയെ ടീച്ചർ സ്വീകരിച്ചത്. ഔദ്യോ ഗിക തിരക്കിനിടയിലും നാല്പത് മിനിറ്റോളം ആലീസ് ടീച്ചറോടൊപ്പം ചെലവഴിച്ചാ യിരുന്നു പെട്രീഷ്യയുടെ മടക്കം.

LEAVE A REPLY